വിരമിച്ചശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ വിളിച്ചുപറയുന്നത് അന്തസില്ലായ്മ: സ്പീക്കര്‍
കോഴിക്കോട്: സര്‍വിസില്‍നിന്നു വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് അന്തസിനും മാന്യതയ്ക്കും ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരളാ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ഔദ്യോഗിക വിവരങ്ങള്‍ക്കു രഹസ്യസ്വഭാവമുണ്ട്. അതു പുറത്തുപറയാനുള്ളതല്ല.
നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഒരുപാട് ഔദ്യോഗിക വിവരങ്ങള്‍ എനിക്കറിയാം. സഭാ നടത്തിപ്പിനിടയില്‍ ചര്‍ച്ചയില്‍ കിട്ടുന്ന വിവരങ്ങളുണ്ട്. നാളെ ഞാന്‍ ഇതെല്ലാം നാട്ടുകാരോടു വിളിച്ചുപറയുന്നതു ശരിയല്ല. അന്തസില്ലായ്മയെന്നേ ഇതിനെ പറയാനാവൂ-അദ്ദേഹം പറഞ്ഞു.
മതസ്പര്‍ധയുണ്ടാക്കുന്ന ഏതു പ്രതികരണവും തള്ളിക്കളയണം. പൊലിസ് ഓഫിസര്‍മാര്‍ക്കു മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. കേരള പൊലിസ് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പൊലിസാണ്.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചതാണ് കേരള പൊലിസിന്റെ ചരിത്രം. ജാതിയും മതവും നോക്കിയല്ല ഇവിടെ നിയമം നടപ്പാക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."