HOME
DETAILS

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

  
Web Desk
October 16, 2024 | 6:06 AM

Chennai Faces Major Disruptions as Heavy Rains Cause Flooding Schools Closed

ചെന്നൈ: ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണവും തകരാറിലായി. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നത് മേഖലയില്‍ വലിയ ആശങ്കയായിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എ.െടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.


കനത്ത മഴയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. രജനികാന്തിന്റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രല്‍  മൈസൂര്‍ കാവേരി എക്‌സ്പ്രസ് ഉള്‍പ്പെടെ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി. രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്നാണ് കാലാനസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  വിവിധയിടങ്ങളിലായി ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദന്റെ നേതൃത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  a day ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  a day ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  a day ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  a day ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  a day ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  a day ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  a day ago
No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  a day ago
No Image

ജാമിഅ സമ്മേളനത്തിന് ഇന്ന് തുടക്കം; അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്യും

organization
  •  a day ago
No Image

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിലേക്ക്; മഴ ശക്തമാകും; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Kerala
  •  a day ago