യഥാര്‍ഥ മനുഷ്യനാകാന്‍ സാമൂഹിക പ്രതിബദ്ധത വേണം: അബ്ബാസലി തങ്ങള്‍
കുണ്ടറ: സമൂഹത്തോട് പ്രതിബന്ധതയുണ്ടായാല്‍ മാത്രമെ ~~ഒരാള്‍ യഥാര്‍ഥ മനുഷ്യനാകൂവെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ശിഹാബ് തങ്ങള്‍ സെന്റര്‍ കരീപ്ര ശരണാലയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണം 'ഓര്‍മ്മ 2016' ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ശരണാലയം പോലുള്ള സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണെങ്കിലും ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ഇത്തരം വേദികളില്‍ എത്തിപ്പെടുന്നവരോട് കാരുണ്യത്തിന്റേയും സംരക്ഷണത്തിന്റെയും തണല്‍ നല്‍കണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ അധ്യക്ഷനായി. ലീഗ് ജില്ലാ സെക്രട്ടറി കുരീപ്പള്ളി ഷാജഹാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, മെമ്പര്‍മാരായ അബ്ദുല്‍ റഹ്മാന്‍, സൂര്യകലാഭായി, സുബാനബീഗം, ജസി, റിട്ട. ബി.ഡി.ഒ പി സുലൈമാന്‍ കുഞ്ഞ്, ജോര്‍ജ്ജ് എം.ജി, ഇബ്രാഹിംകുട്ടി, ശരത്, അന്‍സര്‍, ഷാഫി ഹാജി, നൗഫല്‍ സംസാരിച്ചു.
കണ്‍വീനര്‍ അബ്ദുള്ള കുണ്ടറ സ്വാഗതവും ശരണാലയം സെക്രട്ടറി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."