സഊദി ഭീകരപട്ടികയിലെ രണ്ടു പേര്‍ യമനില്‍ അറസ്റ്റില്‍
റിയാദ്: സഊദി സഖ്യം പുറത്തു വിട്ട ഭീകര സഹായ പട്ടികയിലെ രണ്ടണ്ടു പേരെ യമന്‍ സൈന്യം അറസ്റ്റു ചെയ്തു. യമനിലെ അല്‍ ഖാഇദയുമായി സഹകരിച്ച യമനിലെ മൂന്ന് പേരില്‍ രണ്ടണ്ടു പേരെയാണ് പട്ടിക പുറത്തു വിട്ടയുടന്‍ യമന്‍ അറസ്റ്റു ചെയ്തത്. പൗരന്മാരായ അബ്ദുല്ല മുഹമ്മദ് അല്‍ യസീദി, അഹ്്മദ് അലി അഹ്്മദ് ബറൂദ് എന്നിവരാണ് പിടിയിലായത്. സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ പുറത്തുവിട്ട പട്ടികയിലെ മൂന്നാമന്‍ മുഹമ്മദ് ബക്ര് അല്‍ ദബ്ബയെയും അറസ്റ്റു ചെയ്യാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
യമന്‍ സംഘടനകളായ അല്‍ ബലാഗ് ചാരിറ്റബിള്‍ ഫൗണ്ടേണ്ടഷന്‍, അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി, റഹ്്മ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിലുണ്ട്. പട്ടികയിലെ അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി തലവനാണ് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുല്ല മുഹമ്മദ് അല്‍ യസീദി. അല്‍ഖാഇദ അറേബ്യന്‍ പെനിസുലയില്‍ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും അമേരിക്ക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹദര്‍മൗത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ ചാരിറ്റി ഇവരെ സഹ്യായിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പട്ടികയിലെ മറ്റൊരു സംഘനടയായ റഹ്മ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തലവനാണ് അറസ്റ്റു ചെയ്യപ്പെട്ട അഹ്്മദ് അലി അഹ്മദ് ബറൂദ് ഹദര്‍മൗത് ഡൊമസ്റ്റിക് കൗണ്‍സിലര്‍ കൂടിയായിരുന്ന ഇദ്ദേഹത്തെ നേരത്തെയും അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."