ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് മൂന്നാമത്
യുനൈറ്റഡ് നാഷന്‍സ്: ബീഫിന്റെ പേരില്‍ പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുമ്പോഴും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
അടുത്ത പതിറ്റാണ്ടോടെ ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ഒന്നാമതെത്തിയേക്കുമെന്നും ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും (എഫ്.എ.ഒ) ഓര്ഗനൈസേഷന് ഫോര്‍ എക്ണോമിക് കോ-ഓപറേഷന് ( ഒ.ഇ.സി.ഡി) സംയുക്ത റിപ്പോര്‍ട്ട് പറയുന്നു.
2017-2016 ലെ റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 1.56 ദശലക്ഷം ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഇതു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഓടെ ലോക കയറ്റുമതിയുടെ 16 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ 1.93 ദശലക്ഷം ടണ്ണായി ഉയരും.
മ്യാന്മറാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. 2016 ല്‍ ലോകത്ത് മൊത്തം 10.95 ദശലക്ഷം ടണ്‍ ബീഫാണ് കയറ്റുമതി നടന്നത്. ഇത് 2026 ഓടെ 12.43 ദശലക്ഷം ടണ്ണായി ഉയരും. ബ്രസീലാണ് ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത്, ആസ്ത്രേലിയ രണ്ടാമതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."