HOME
DETAILS
MAL
അഴീക്കലില്‍ തീരദേശ പൊലിസ് സ്റ്റേഷന് സ്ഥാപിക്കണമെന്നാവശ്യം
backup
August 07 2016 | 21:08 PM
കരുനാഗപ്പള്ളി: ഓച്ചിറ അഴീക്കല്‍ കേന്ദ്രീകരിച്ച് തീരദേശ പൊലിസ് സ്റ്റേഷന് സ്ഥാപിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വെള്ളനാതുരുത്ത്, അഴീക്കല്‍ ബീച്ചുകളിലും മേഖലയിലെ സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നടപടിയെടുക്കണം. കരുനാഗപ്പള്ളിക്ക് സര്‍ക്കാര്‍ അനുവദിച്ച ബൈപ്പാസിന്റെ സ്ഥലമെടുപ്പും അലൈന്മെന്റും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കെ.ഐ.പി വക സ്ഥലത്ത് കോടതി സമുച്ചയം സ്ഥാപിക്കുന്നതിനും സുനാമി ടൗണ്‍ഷിപ്പുകളിലെ മാലിന്യ സംസ്ക്കരണത്തിന് നടപടിയെടുക്കണമെന്നും പാവുമ്പ പാലംനിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്.രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ ബി.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."