കാട്ടിക്കരക്കുന്നിലെ വാട്ടര്‍ടാങ്ക് അപകട ഭീഷണിയില്‍
മാള: കാട്ടിക്കരക്കുന്നിലെ ജീര്‍ണാവസ്ഥയിലുള്ള വാട്ടര്‍ടാങ്ക് അപകട ഭീഷണിയില്‍. കാട്ടിക്കരക്കുന്നിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മൂന്നു പതിറ്റാണ്ട് മുന്‍പു നിര്‍മിച്ചതാണ് ഈ വാട്ടര്‍ ടാങ്ക്.
കാട്ടിക്കരക്കുന്നിലെ പ്രദേശിക കുടിവെള്ള പദ്ധതില്‍ വാട്ടര്‍ ടാങ്കും കുളവും നിര്‍മിച്ചു മോട്ടോര്‍ സ്ഥാപിച്ചിരുന്നു. കുളത്തില്‍ നിന്നു മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പു ചെയ്തു ടാങ്കില്‍ നിറച്ചാണ് ജലവിതരണം നടത്തിയിരുന്നത്. വാട്ടര്‍ അതോറിറ്റി ജലവിതരണം ആരംഭിച്ചതോടെ കാട്ടിക്കരക്കുന്നിലെ പ്രദേശിക കുടിവെള്ള വിതരണം നിലക്കുകയാണുണ്ടായത്. നൂറു മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. കോണ്‍ഗ്രീറ്റ് അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ് . തുരുമ്പിച്ച ഇരുമ്പു കമ്പികള്‍ പുറത്തു കാണുന്നുണ്ട്.
നൂറോളം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന കാട്ടിക്കരക്കുന്ന് കോളനിയിലെ അപകട ഭീഷണിയുള്ള വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതര്‍ കണ്ണടക്കുകയാണ്. മോട്ടോര്‍ ഷെഡില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ അപഹരിക്കപ്പെട്ടിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."