ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയെന്ന് മെഹബൂബ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രഗല്‍ഭനായ ഭരണകര്‍ത്താവാണെങ്കിലും എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി. ഡല്‍ഹിയില്‍ കശ്മിരിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഹബൂബ.
മോദി ചരിത്രപുരുഷനാണ്. കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അവര്‍ പുകഴ്ത്തിയെങ്കിലും എക്കാലത്തും താന്‍ ഇഷ്ടപ്പെടുന്നത് ഇന്ദിരാ ഗാന്ധിയെതന്നെയാണ്. താന്‍ വളര്‍ന്നുവരുന്ന കാലത്തു തന്നെ ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് മനസിലാക്കിയിട്ടുണ്ട്. ചിലര്‍ ഇക്കാര്യത്തെക്കുറിച്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചേക്കാം. എന്നിരുന്നാലും ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത്. കശ്മിര്‍ ഇന്ത്യയുടെ ഒരു പരിഛേദമാണ്. വ്യത്യസ്ത മതസ്ഥരും സംസ്‌കാരവും ഇഴപിരിയാത്ത തരത്തിലാണ് ഇവിടെ. ഇന്ത്യയുടെ ഒരു ചെറുരൂപമാണ് കശ്മിര്‍ എന്ന് പറയാം.
കശ്മിരിനുള്ള പ്രത്യേക അധികാരം എടുത്തുകളയണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുമെന്ന് പറഞ്ഞ അവര്‍, കശ്മിരിന് അനുവദിച്ച പ്രത്യേക പതാകയും ആര്‍ട്ടിക്കിള്‍ 370ഉം ഇവിടത്തെ ജനങ്ങള്‍ക്കുവേണ്ടിതന്നെയാണ്. ടി.വി അവതാരകര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ നമ്മളാരും കാണാത്ത രീതിയിലുള്ളതാണെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."