ബിഹാറില്‍ പുതിയ നീക്കത്തിന് ശരത് യാദവ് കോണ്‍ഗ്രസ്, സി.പി.എം നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയും മഹാസഖ്യം പിളര്‍ത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്ത നിതീഷ് കുമാറിന്റെ നടപടിയോട് കടുത്ത വിയോജിപ്പുള്ള ജനതാദള്‍(യു) മുന്‍ദേശീയ പ്രസിഡന്റ് ശരത് യാദവ് പുതിയ രാഷ്ട്രീയ നീക്കത്തിന് തയാറെടുക്കുന്നു.
നിതീഷിന്റെ നടപടിക്കെതിരേ പാര്‍ട്ടിയുടെ രാജ്യസഭാംഗം അലി അന്‍വറും, കേരള ഘടകം പ്രസിഡന്റ് വീരേന്ദ്ര കുമാറും പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നപ്പോഴും നിശബ്ദത പാലിച്ച ശരത് യാദവ്, നിതീഷിന്റെ നയത്തോട് എതിര്‍പ്പുള്ള പാര്‍ട്ടിയിലെ മറ്റുള്ളവരെയെല്ലാം സംഘടിപ്പിച്ച് ശക്തമായ തിരിച്ചടിക്കുള്ള തയാറെടുപ്പിലാണെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മഹാസഖ്യം പിളര്‍ത്തി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്ക് ചേക്കേറിയ നിതീഷിന്റെ നീക്കംവലിയതോതിലുള്ള പ്രതിസന്ധിയാണ് ജനതാദളി(യു)ലും ബിഹാറിലെ രാഷ്ട്രീയ രംഗത്തും ഉണ്ടാക്കിയതെന്ന് നേതാക്കള്‍ വിലയിരുത്തി. ഇന്നലെ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുമായും ശരത് യാദവ് ചര്‍ച്ച നടത്തി.
നിതീഷിന്റെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ ശരത് യാദവ്, ഏത് തരത്തിലാണ് രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കിയില്ല.അതിനിടയില്‍ ബിഹാറില്‍ തുടക്കം കുറിച്ചിരുന്ന മഹാസഖ്യം മാതൃകയില്‍ ദേശീയ തലത്തില്‍ സഖ്യസാധ്യതക്കുള്ള നീക്കവും ശരത് യാദവിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
നിതീഷ് കുമാറിന്റെ നീക്കത്തില്‍ യാദവ് കടുത്ത നിരാശയിലാണ്. അതേസമയം നിതീഷിനെതിരേ ഇപ്പോള്‍ നിശബ്ദത പാലിക്കുന്ന അദ്ദേഹം സന്ദര്‍ഭത്തിനനുസരിച്ച് നീങ്ങാനാണ് തന്നെ അനുകൂലിക്കുന്നവര്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും വാര്‍ത്തയുണ്ട്.
അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനം ഇന്നലെ നടന്നു. സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെ ആത്മവിശ്വാസവുമായി ഭരണത്തിലേറിയ നിതീഷ് മന്ത്രിസഭയില്‍ ഇന്നലെ 34 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഇന്നലെ വൈകിട്ട് അഞ്ചിനു നടന്ന ചടങ്ങില്‍ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരില്‍ 19 പേര്‍ ജനതാദളി(യു)ല്‍ നിന്നും 19 പേര്‍ ബി.ജെ.പിയില്‍ നിന്നുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ റായ് മാധ്യമങ്ങളോടു പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച(സെക്കുലര്‍) മന്ത്രിസഭയില്‍ നിന്ന് വിട്ടു നിന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മഹാസഖ്യത്തില്‍ നിന്ന് രാജി വയ്ക്കുന്നതിന് മുന്‍പായി മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തത് രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."