രാജേഷിന്റെ കൊലപാതകം: രണ്ടു പേര് കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം സ്വദേശികളായ വിപിന്‍,മോനി എന്നിവരെയാണ് ഇന്ന് വൈകീട്ട് പൊലിസ് കസ്റ്റഡിയിലെടുത്തത്. ആക്രമി സംഘത്തില്‍ ഇവരുണ്ടായിരുന്നതായി പൊലിസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒന്‍പതു പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തിനു പിന്നില്‍ പത്തംഗസംഘമാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്തിനാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ആര്.എസ്.എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ (34) ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
http://suprabhaatham.com/rss-killed/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."