മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല: കാനം രാജേന്ദ്രന്
കോട്ടയം: സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിലപാടാണ് എക്കാലവും എല്‍.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്.
മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍നിര പങ്കാളിത്തവും ഇടതുപക്ഷത്തിനുണ്ട്. മുന്‍കാലങ്ങളിലുള്ള നടപടികള്‍ തന്നെയാണ് നിലവിലെ സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉത്തരവുകള്‍ പി.ആര്.ഡിയിലൂടെയാണ് സാധാരണ കൈമാറുക. എന്നാല്‍, ഇത്തവണ ആഭ്യന്തര സെക്രട്ടറിയാണ് നിര്‍ദേശങ്ങള്‍ വിവരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സുരക്ഷയുമായി ബന്ധപ്പെട്ടായിരിക്കാം ഇത് ചെയ്തത്. പൊതുവിലുള്ള അച്ചടക്കത്തെപ്പറ്റിയുള്ള സര്‍ക്കുലറായി ഇതിനെ കണ്ടാല്‍ മതി.
സര്‍ക്കുലറില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫ് നയത്തിന് അനുസൃതമായി പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."