കോണ്‍ഗ്രസ് നേതാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി
മലപ്പുറം: മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറത്തെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാഗണ്‍ ആര് കാറിലെത്തിയ സംഘമാണ് കോണ്‍ഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ പി.പി. റഷീദിനെയാണ് തട്ടിക്കൊണ്ടുപോയത്. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ എന്നാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് റഷീദിന്റെ ഭാര്യ മലപ്പുറം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയിലാണ് ഭര്‍ത്താവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്റെ ഭാര്യ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാളെ സംഘം വിട്ടയച്ചതായും വിവരമുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."