HOME
DETAILS

ഭരണഘടനയോട് നാം നീതിപുലര്‍ത്തുന്നുണ്ടോ?

  
backup
November 25 2019 | 20:11 PM

984756132198743123210260410000000-2

 

ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുന്നൂറു വര്‍ഷക്കാലം നമ്മെ അടക്കിഭരിച്ച ബ്രിട്ടിഷ് സാമ്രാജ്യത്വത്തില്‍നിന്നും മോചനം കിട്ടിയ ശേഷം സമ്പുഷ്ടമായ ചര്‍ച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ നടന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെല്‍ഫിയ കണ്‍വെന്‍ഷനു ശേഷം ലോകചരിത്രത്തില്‍ അടയാളപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകള്‍.
സ്വാതന്ത്ര്യസമരത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യസംസ്‌കാരം, സാമ്പത്തിക കൈയേറ്റങ്ങള്‍ക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും നമ്മുടെ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന കര്‍ഷക-ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ നിന്നു കൂടിയാണ് ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഈ മൂല്യങ്ങള്‍ കടന്നുവന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.
ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ ധാരാളം ബഹുജന സമരങ്ങള്‍ ഇന്ത്യ ഒട്ടാകെ നടന്നിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ (ഉശൃലരശേ്‌ല ജൃശിരശുഹല െീള ടമേലേ ജീഹശര്യ) പറഞ്ഞിട്ടുള്ള സാമ്പത്തിക സമത്വത്തിനും അധികാരവികേന്ദ്രീകരണത്തിനും ശാസ്ത്രബോധത്തിനും പരിസ്ഥിതി അവബോധത്തിനും വേണ്ടി നിരവധി സമരങ്ങളും കൂട്ടായ്മകളും നടന്നിട്ടുണ്ട്. മൗലികാവകാശമായ ജാതിവിവേചനമില്ലായ്മയ്ക്കു വേണ്ടിയും ചെറുതും വലുതുമായ ധാരാളം പോരാട്ടങ്ങള്‍ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ പോലും ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പല രീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.
നമ്മുടെ ജനാധിപത്യം സാമ്പത്തിക സമത്വത്തിനും ലിംഗനീതിക്കും ജാതിവിവേചനമില്ലായ്മയ്ക്കും ശാസ്ത്ര അവബോധത്തിനും വേണ്ടിയുള്ള പാതയില്‍ ഏറെ മുന്നേറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണവും അതിന്റെ ഉള്‍ക്കൊള്ളലും ഈ മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന ഒന്നാണ്. മതവികാരങ്ങള്‍ ഇളക്കിവിടുന്ന രാഷ്ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള്‍ ജനങ്ങള്‍ നമുക്കുവേണ്ടി നല്‍കിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും മുമ്പ് എന്നത്തെക്കാളും ഈ കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. അതിനുള്ള ശക്തി പകരുന്നതാകട്ടെ ഈ ഭരണഘടനാ ദിനം.
ഭരണഘടന അതിന്റെ ആമുഖത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളായാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഇത് ആ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്.
'മതേതര റിപ്പബ്ലിക്' എന്ന് ഭരണഘടന തന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വര്‍ഗീയശക്തികളെയും മതനിരപേക്ഷ ശക്തികളെയും ഒരേപോലെ കണ്ടുകൂടാത്തതാണ്. മതേതരശക്തികളെ വര്‍ഗീയ ശക്തികളോട് താരതമ്യപ്പെടുത്തുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ്. മതനിരപേക്ഷതയെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെ തകര്‍ക്കുകയും രാഷ്ട്രത്തെ ഛിദ്രീകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയതയെ ഭരണഘടനാ വിരുദ്ധമായി തന്നെയാണ് കാണേണ്ടത്. എന്നാല്‍, അതിനു കഴിയുന്നുണ്ടോ?
'ജനാധിപത്യ റിപ്പബ്ലിക്' എന്ന് അഭിമാനപൂര്‍വം നാം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യത്തിന്റെ ഹത്യകള്‍ ഇവിടെ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ 356-ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്ര ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. സഭാതലത്തില്‍ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്കു പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങള്‍ തന്നെ വഴിവെക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ 'ജനാധിപത്യ' എന്ന വിശേഷണം നമുക്ക് എത്രത്തോളം ചേരും എന്നതും ചിന്തനീയമാകുന്നു.
ഭരണഘടനാ പിതാക്കള്‍ക്കൊരു സ്വപ്നമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സ്വപ്നം. അത് സാക്ഷാല്‍കരിക്കുന്നതില്‍ നമുക്ക് എത്രത്തോളം മുമ്പോട്ടുപോവാനായി എന്നത് ആലോചിക്കേണ്ടതുണ്ട്.
അക്ഷരത്തിന്റെ കിലുക്കം പോലും അപ്രാപ്യമായ നിലയില്‍ ജനകോടികള്‍ കഴിയുമ്പോള്‍, അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാതെ വലിയൊരു വിഭാഗം വിഷമിക്കുമ്പോള്‍, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ട് ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വര്‍ഗീയവാദികളാലും നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഭരണഘടനാ സ്വപ്നങ്ങള്‍ എത്രത്തോളം യാഥാര്‍ഥ്യമായി എന്ന ചോദ്യത്തിന് സവിശേഷമായ പ്രസക്തി കൈവരികയാണ്. ആ ചോദ്യം മുന്‍നിര്‍ത്തി സമൂഹമനസ്സില്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്. അങ്ങനെയാണ് ഭരണഘടനാ ദിനത്തിന്റെ ആചരണം അര്‍ഥപൂര്‍ണമാവേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago