മരുതായിയില്‍ മഹിളാ മത്സരം
മട്ടന്നൂര്‍: എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റായ മരുതായിയില്‍ ജനതാദളും (എസ്) കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടല്‍. മഹിളാ ജനതാദള്‍ അംഗമായ പി. രാജിനിയെ ആണ് ഇക്കുറി എല്‍.ഡി.എഫ് അവതരിപ്പിക്കുന്നത്. നിലവിലെ മേറ്റടി വാര്‍ഡ് കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് അംഗവുമായ സി. അനിതയാണു യു.ഡി.എഫ് സ്ഥാനാര്‍ഥി.
രാജിനി ആദ്യമായാണു മത്സര രംഗത്തിറങ്ങുന്നത്. അനിത രണ്ടാം തവണയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലുവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനിത തെരഞ്ഞെടുക്കപ്പെട്ടത്. മരുതായിയില്‍ കഴിഞ്ഞതവണ 1200ഓളം വോട്ടര്മാരുണ്ടായിരുന്നപ്പോള് 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സി.പി.എമ്മിലെ എന്‍. നാരായണന് വിജയിച്ചത്. വാര്‍ഡ് വിഭജനത്തോടെ മരുതായി വാര്‍ഡിന്റെ ഒരുഭാഗം ഉത്തിയൂര്‍, കല്ലൂര്‍ വാര്‍ഡുകളിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. നിലവില്‍ 1000 വോട്ടര്‍മാരാണുള്ളത്. ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവൃത്തികള്‍ നടത്തിയതായും റോഡ് ടാറിങ് ചെയ്യാനും കെട്ടിടം നിര്‍മിക്കാനുമായി നേരത്തെ ഫണ്ട് അനുവദിച്ചതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജിനി പറഞ്ഞു.
എല്‍.ഡി.എഫ് കാര്യമായ വികസനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വാര്‍ഡ് യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും അനിത പറഞ്ഞു.
മുന്നണി സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി. എന്‍.ഡി.എയുടെ പ്രിയങ്കയും മല്‍സരത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."