വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്‌തയുടെ പ്രവർത്തനങ്ങൾ നിസ്‌തുലം: എസ് ഐ സി യാമ്പു
മദീന: വിദ്യാഭ്യാസ മുന്നേറ്റത്തിൽ സമസ്‌ത കേരള ജംഇയത്തുൽ ഉലമയുടെ സംഭാവനകൾ മഹത്തരമാണെന്ന് യാമ്പുവിലെ സമസ്‌ത ഇസ്‌ലാമിക് സെന്റർ യാമ്പു ടേബിൾ ടോക്ക് അഭിപ്രയപ്പെട്ടു. 'ദാറുൽ അർഖമിന്റെ താഴ്‌വരയിൽ' എന്ന കാമ്പയിന്റെ ഭാഗമായി എസ് ഐ സി യാമ്പു സെൻട്രൽ കമ്മിറ്റി 'മുസ്‌ലിം നവോത്ഥാന വീഥിയിൽ സമസ്തയുടെ പങ്ക്' എന്ന വിഷയത്തിൽ നടത്തിയ ടേബിൾ ടോക്കിൽ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരള മുസ്‌ലിംകൾ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളില് നിന്നും സാസ്‌കാരികമായും വൈജ്ഞാനികമായും മറ്റും ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്നതില്‍ സമസ്‌തയുടെ സാന്നിധ്യം അനിഷേധ്യമാണെന്നും സംഘടനയുടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സംസാരിച്ചവർ പറഞ്ഞു. മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയുടെയും സാമുദായിക സൗഹാർദ്ദത്തിന്റെയും മാതൃകയായി മാറിയത് സമസ്‌തയുടെ നിസ്‌തുലമായ സേവനമാണെന്നും പങ്കെടുത്തവർ കൂട്ടിച്ചേർത്തു. നാജിൽ അറബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ് ഐ സി ദേശീയ വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ മോഡറേറ്ററായിരുന്നു. നജ്‌മുദീൻഹുദവി വിഷയമവതരിപ്പിച്ചു.
അബൂബക്കർ മേഴത്തൂർ, സലിം വേങ്ങര, അബ്‌ദുൽ കരീം താമരശ്ശേരി, സാബു വെള്ളാരപ്പിള്ളി, ഡോ.ശഫീഖ് ഹുദവി, നൗഷാദ് വി മൂസ, അസ്‌ക്കർ വണ്ടൂർ, ഹാഫിസ് റഹ്‌മാൻ മദനി, നാസർ നടുവിൽ, അഷ്‌റഫ് മാസ്‌റ്റർ ആക്കോട്, അനീസുദ്ദീൻ ചെറുകുളമ്പ്, അഷ്‌റഫ് മൗലവി കണ്ണൂർ, സാബു വെളിയം, നിഷാദ്. എം, ഹൈദർ കണ്ണൂർ, സിദ്ധീഖുൽ അക്ബർ, അബ്‌ദുൽ ഹകീം പൊന്മള, മൊയ്‌തീൻ കുട്ടി ഫൈസി, സഅദ് മൗലവി, ഷമീർ കൊണ്ടോട്ടി സംസാ രിച്ചു. നൂർ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്‌ദുൽ കരീം പുഴക്കാട്ടിരി പരിപാടി നിയന്ത്രിച്ചു. യാമ്പു എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്‌ദുൽ റസാഖ് വാവൂർ സ്വാഗതവും മുസ്‌തഫ മൊറയൂ ർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."