ചിറപ്പ് മഹോത്സവത്തിന്റെ ഭംഗി കെടുത്താന്‍ മന്ത്രി ശ്രമിക്കുന്നതായി ഡി.സി.സി പ്രസിഡന്റ്
ആലപ്പുഴ: മുല്ലയ്ക്കല്‍ വഴിവാണിഭ ലേലവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി ചിറപ്പ് മഹോത്സവത്തിന്റെ ശോഭകെടുത്താനാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി ആലപ്പുഴ നഗരസഭയാണ് കച്ചവടക്കാര്‍ക്കായി സ്ഥലം ലേലം ചെയ്തു കൊടുക്കുന്നത്.
എല്‍.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നപ്പോഴും അതില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥലം ലേലം ചെയ്യുന്നതിന് പൊതുമാരാമത്ത് വകുപ്പ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഇത് മറികടന്നാണ് സ്ഥലം ലേലം ചെയ്യുന്നതിന് പൊതുമാരമത്ത് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ലേലത്തില്‍ പങ്കെടുക്കാതെ വ്യാപരസ്ഥാപനങ്ങള്‍ മാറി നിന്നത് ആഘോഷത്തെ ബാധിച്ചിരുന്നു.
മന്ത്രി ജി. സുധാകരന്റെ വകുപ്പ് നഗരസഭയുടെ അധികാരങ്ങളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയിലേതു പോലെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യമാണോ ഇതിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ലെന്ന് ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."