ദേശീയോദ്ഗ്രഥന കാംപയിന്‍: ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് പയ്യോളിയില്‍
കോഴിക്കോട്: 'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശിയോദ്ഗ്രഥന കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിന് പയ്യോളി കുഞ്ഞാലി മരക്കാര്‍ നഗറില്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തകസമിതി തീരുമാനിച്ചു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, യു.സി രാമന്‍, കെ.പി അനില്‍കുമാര്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, ബാലന്‍ അമ്പാടി സംസാരിക്കും.
ഓഗസ്റ്റ് 15ന് വൈകിട്ട് നാലിന് മേഖലാ കമ്മിറ്റികള്‍ക്ക് കീഴില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കാനും കോഴിക്കോട് ഉമറലി ശിഹാബ് തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമദ് പെരുമുഖം (റിയാദ് എസ്.കെ. ഐ.സി) ജൗഹര്‍ പുറക്കാട്, ആരിഫ് തോടന്നൂര്‍, ശൗക്കത്ത് (ഖത്തര്‍) ജഅ്ഫര്‍ ഹുദവി കളരാന്തിരി, സൈനുല്‍ ആബിദ് രാമനാട്ടുകര (അബൂദബി), ഷബീല്‍ പുവ്വാട്ടുപറമ്പ്, അഷ്‌റഫ് കൊടുവള്ളി, കെ.പി സഫറുള്ള (റിയാദ്), നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റാഷിദ് ദാരിമി കടിയങ്ങാട്, മിദ്‌ലാജ് അലി താമരശ്ശേരി, ശറഹ്ബീല്‍ മഹ്‌റൂഫ്, അലി അക്ബര്‍ മുക്കം, ജാബിര്‍ കൈതപ്പൊയില്‍, സലാം ഫറോക്ക്, യഹ്‌യ സിറ്റി, മുനീര്‍ കൂടത്തായി, ശുഹൈബ് ദാരിമി കൊയിലാണ്ടി,നിസാം ഓമശ്ശേരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ഖാസിം നിസാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."