പ്രൊഫ. സാബു തോമസിന് ഫ്രഞ്ച് സര്‍വകലാശാലയുടെ പ്രൊഫസര്‍ അറ്റ് ലൊറൈന്‍ പദവി
അതിരമ്പുഴ: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന് ഫ്രാന്‍സിലെ ലൊറൈന്‍ സര്‍വകലാശാലയുടെ 'പ്രൊഫസര്‍ അറ്റ് ലൊറൈന്‍' പദവി. പോളിമര്‍ സയന്‍സ്, നാനോ സയന്‍സ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകള്‍ വിലയിരുത്തിയാണ് പദവി നല്‍കിയത്.
ഇന്ത്യ-ഫ്രഞ്ച് സംയുക്ത ഗവേഷണ പരിപാടികള്‍ക്കും വിദ്യാര്‍ഥി കൈമാറ്റ പദ്ധതികള്‍ക്കും പ്രോത്സാഹനവും സഹായവുമാകുന്നതാണ് പദവി. നാലു വര്‍ഷമാണ് കാലാവധി. പ്രൊഫ. സാബു തോമസിന് രാജ്യാന്തര ജേര്‍ണലുകളില്‍ എണ്ണൂറിലധികം പബ്ലിക്കേഷനുകളാണുള്ളത്.
ഇത് നിലവില്‍ 39,191 തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത ഗവേഷണ പദ്ധതികള്‍ നടപ്പാക്കാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും യൂറോപ്യന്‍ യൂനിയന്റെ പ്രൊജക്ടുകള്‍ നേടാനും ഇതിലൂടെ അവസരമൊരുങ്ങും. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, വിദ്യാര്‍ഥി കൈമാറ്റ പദ്ധതികള്‍ എന്നിവയിലൂടെ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്കും നേട്ടമുണ്ടാകും.
പ്രൊഫ. സാബു തോമസിനു കീഴില്‍ 90പേര്‍ ഗവേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മിശ്രസംയുക്ത പദാര്‍ഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് 2017ല്‍ ലൊറൈന്‍ സര്‍വകലാശാലയും 2015ല്‍ സൗത്ത് ബ്രിട്ട്‌നി സര്‍വകലാശാലയും 'ഡോക്ടര്‍ ഹൊണോറിസ് കോസ' പദവി നല്‍കി ആദരിച്ചിരുന്നു. 2018ലെ മികച്ച അക്കാദമീഷ്യനുള്ള 'ട്രില' പുരസ്‌കാരവും ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."