HOME
DETAILS

ലഹരിക്കെതിരേ അതിര്‍ത്തി മേഖലകളില്‍ പിടിമുറുക്കി എക്‌സൈസ്

  
backup
December 02 2018 | 05:12 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തൊടുപുഴ: കഞ്ചാവുള്‍പ്പെടെ കേരളത്തിലേക്ക് ഒഴുകുന്ന ഇടുക്കി ജില്ലയിലെ കേരള -തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ പിടിമുറുക്കി എക്‌സൈസ് വകുപ്പ്. സംസ്ഥാനത്ത് ലഹരിയുമായി പിടിയിലാകുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയത്.
സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളില്‍ എക്‌സൈസ് കഴിഞ്ഞ നാലുമാസത്തിനിടെ നടത്തിയ പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം 200 കവിഞ്ഞു. ഓഗസ്റ്റ് മുതല്‍ നവംബര്‍ 22 വരെയുള്ള കാലയളവില്‍ 142 എന്‍.ഡി.പി.എസ് കേസുകളിലായി 179 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ 99 അബ്കാരി കേസുകളില്‍ പിടിയിലായത് 96 പേരാണ്. 35.307 കിലോ കഞ്ചാവാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ഇതുവരെ എക്‌സൈസ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
ആഡംബര വാഹനങ്ങളും രണ്ടു ലോറികളും ഉള്‍പ്പെടെ 17 ഓളം വാഹനങ്ങളാണ് ലഹരികടത്തിയതിന്റെ പേരില്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. പ്രളയത്തിന് ശേഷം പരിശോധനകള്‍ കുറഞ്ഞുവരുന്ന സാഹചര്യം മുതലെടുത്ത് ലഹരി മാഫിയ ഹൈറേഞ്ച് മേഖലകളിലുള്‍പ്പെടെ പിടിമുറുക്കിയിരുന്നു. ഇതോടെ എക്‌സൈസ് പരിശോധനകള്‍ക്ക് വേഗം കൂട്ടുകയായിരുന്നു.
കഴിഞ്ഞ നാലു മാസത്തിനിടെ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ ഹൈറേഞ്ച് മേഖലയില്‍ 600 ലിറ്റര്‍ സ്പിരിറ്റും 95 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. 1700 ലിറ്റര്‍ കോടയും അനധികൃതമായി സൂക്ഷിച്ച 165 ലിറ്റര്‍ കള്ള്, 425.74 ലിറ്റര്‍ വിദേശമദ്യം, 114 ലിറ്റര്‍ വൈന്‍, അളവില്‍ കൂടുതല്‍ ശേഖരിച്ച് വച്ചതിന് 15.6 ലിറ്റര്‍ ബിയര്‍, 37.35 ലിറ്റര്‍ അരിഷ്ടം, 212.75 ലിറ്റര്‍ ഇല്ലുസ്റ്ററേറ്റ് ലിക്വര്‍,15.5 ഗ്രാം ഹാഷിഷ് എന്നിവയും എക്‌സൈസ് വിവിധ പരിശോധനകളിലായി പിടികൂടിയിട്ടുണ്ട്.
കഞ്ചാവിന് പുറമേ ലഹരി വസ്തുക്കളടങ്ങിയ ഗുളികകളുടെ ഉപയോഗവും പതിമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ലഹരിക്കായി നാക്കിനടിയില്‍ വയ്ക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, നൈട്രാസെപാം ടാബ്ലറ്റ്, ചരസ് എന്നിവയും യുവാക്കള്‍ക്കിടയില്‍ കൂടുതലായി ഉപയോഗിച്ചു വരുന്നതായാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഇടുക്കിയില്‍ മാത്രം 52 എല്‍.എസ്.ഡി സ്റ്റാംപുകള്‍ പരിശോധനകളില്‍ പിടിച്ചെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ലഹരികടത്തിന് പിടിയിലായവരുടെ എണ്ണം ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015ന് ശേഷം ലഹരിയുമായി പിടിയിലായവരുടെ എണ്ണം സംസ്ഥാനത്ത് ഇരട്ടിയായി ഉയര്‍ന്നു. 2015ല്‍ 1,430 കേസുകളും 2016ല്‍ 2,985 കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017 ല്‍ 5,944 കേസുകളായിരുന്നു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെയും വിദ്യാര്‍ഥികളെയും മോചിപ്പിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത പദ്ധതിയായ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും ജില്ലകള്‍ തോറും വ്യാപിപ്പിച്ചിട്ടുള്ളതായി ഡിവിഷനല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു. ചെക്‌പോസ്റ്റ് വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്‌സൈസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും പരിശോധനകള്‍ തുടര്‍ന്നും കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago