857 പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ടി.പി രാമകൃഷ്ണന്
കൊയിലാണ്ടി: സംസ്ഥാനത്തെ 858 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. 673 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാക്കിയുള്ളവ അടുത്തവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും സായാഹ്ന ഒ.പിയും കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക കളിസ്ഥലവും ഉള്‍പ്പെടെയുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജനറേറ്റര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സി. രാധ അധ്യക്ഷയായി. ഡി.എം.ഒ ഡോ. വി. ജയശ്രി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.പി രമണി, പി.കെ ബീന, എം.എം സുധ, ഒ.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.എം ജാനു, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കെ.എം സുഹൈല്‍, ലത പൊറ്റയില്‍, സെക്രട്ടറി ജെ. ഷാജി, മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷ്റഫ്, എ.എം ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."