ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം
പേരാമ്പ്ര: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പേരാമ്പ്ര ടൗണ്‍ മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ രാഗേഷ് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബൈജു ആയടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. സത്യന്‍ കടിയങ്ങാട്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, രാജന്‍ മരുതേരി, ജിതേഷ് മുതുകാട്, ബാബു തത്തക്കാടന്‍, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, പി.എസ് സുനില്‍കുമാര്‍, ശ്രീധരന്‍ കല്ലാട്ടുതാഴ, ആര്‍.കെ രജീഷ് കുമാര്‍, പുഷ്പ ചെറുകല്ലാട്ട്, പി.സി കുഞ്ഞമ്മദ്, മിനി വട്ടക്കണ്ടി, സജീവന്‍ കുഞ്ഞോത്ത്, എ.പി ഉണ്ണികൃഷ്ണന്‍, സലാം മരുതോറ, സി.ടി ബാലന്‍ നായര്‍, ടി.എം മുഹമ്മദലി, കെ.എം ശ്രീനിവാസന്‍, രജീഷ് മാക്കുഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."