കര്‍ഷകര്‍ക്ക് നഷ്ടം വരാതെ ഹോര്‍ട്ടികോര്‍പ്പ് ഇടപെടും
ചാലക്കുടി: കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാതെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടം വരാതെ ഹോര്‍ട്ടികോര്‍പ്പ് ഇടപെടുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം ആരംഭിച്ച കൃഷിവകുപ്പിന്റെ ശീതീകരിച്ച പച്ചക്കറി വില്‍പന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്‌ലെറ്റുകള്‍ മികച്ച പച്ചക്കറി വില്‍പന കേന്ദ്രമാക്കി മാറ്റാന്‍ കഴിയും. കേരളത്തിലെ വടക്കന്‍ മേഖലകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. ഇടുക്കിയിലെ വട്ടവട എന്നിവിടങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഉരുളകിഴങ്ങും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മറ്റ് പച്ചക്കറികളും കൂടാതെ ഹോര്‍ട്ടികോര്‍പ്പ് ഉല്‍പാദിപ്പിക്കുന്നവയും ഇത്തരത്തിലുള്ള ഔട്ട്‌ലെറ്റുകളില്‍ വിപണനം നടത്തും.
പ്രളയത്തിന്റെ പേരില്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുടക്കിയിട്ടില്ല. 2000 കോടി രൂപ വിളനാശം വന്ന കര്‍ഷകര്‍ക്കു ഇതിനകം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. നാലു മാസത്തെ കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ബി.ഡി ദേവസി എം.എല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ആദ്യവില്‍പന നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജി, കൗണ്‍സിലര്‍മാരായ യു.വി മാര്‍ട്ടിന്‍, സീമ ജോജോ, വിവിധ കക്ഷി നേതാക്കളും സന്നിഹിതരായിരുന്നു. ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. ബാബു തോമസ്, ജന.മാനേജര്‍ രജത വി. സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."