അധ്യാപക നിയമനാംഗീകാരം, ശമ്പളം, സംരക്ഷണം:കെ.എസ്.ടി.യു ഉപജില്ലാ ഓഫിസ് ധര്‍ണ
കല്‍പ്പറ്റ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും അധ്യാപക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടും കേരള സ്‌കുള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) വിദ്യാഭ്യാസ ഉപജില്ലാ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കുളുകളില്‍ നിയമിക്കപ്പെട്ട അധ്യാപര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും സംരക്ഷണവും നല്‍കുക, തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, 2006- 11 വര്‍ഷം നിയമനാംഗീകാരം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്ല്യം അനുവദിക്കുക, ഹയര്‍സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
വൈത്തിരി എ.ഇ.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കല്‍പ്പറ്റ കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ കരീം മുഖ്യപ്രഭാഷണം നടത്തി. നിസാര്‍ കമ്പ അധ്യക്ഷനായി. എം.പി മുസ്തഫ, കെ.എ ലത്തീഫ്, കെ.എം മുഹമ്മദ് റാഫി, കെ.സി ഹമീദ്, കെ അലി, ടി.സി സുലൈമാന്‍, എം അബൂബക്കര്‍, എം അയ്യൂബ്, കെ.എം അനസ്, എ.കെ റഫീഖ്, കെ ഷമീര്‍ സംസാരിച്ചു. സെക്രട്ടറി ടി.കെ ഷാനവാസ് സ്വാഗതം പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ ലീഗ് സെക്രട്ടറി പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് അധ്യക്ഷനായി. ഇ.ടി റിഷാദ് മുഖ്യപ്രഭാഷണം നടത്തി. എന്‍ സാലി, കെ ഷൗക്കുമാന്‍, കെ നസീര്‍, പി.കെ നിഷാദ്, കെ.എ മുജീബുറഹ്മാന്‍, പി.എം ജൗഹര്‍, ഇ അബ്ദുറഹിമാന്‍, സി.കെ നൗഫല്‍, എം അബ്ദുല്ല, പിനിസാമുദ്ദീന്‍, സി.കെ ജാഫര്‍, സാദിഖ് വേങ്ങര സംസാരിച്ചു. സെക്രട്ടറി സി അഷ്‌റഫ് സ്വാഗതം പറഞ്ഞു.
മാനന്തവാടിയില്‍ കെ.എസ്.ടി.യു ജില്ലാ ട്രഷറര്‍ കെ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സി നാസര്‍ തരുവണ അധ്യക്ഷനായി. കെ.സി ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. വി മിഥിലാജ്, വി.എ റഷീദ്, എം ഷരീഫ്, പി.എം മുനീര്‍ ചെന്ദലോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."