കുരുമുളകിന് വിലയിടിവ്; കര്‍ഷകരും വ്യാപാരികളും പ്രതിസന്ധിയില്‍
കല്‍പ്പറ്റ: ഉല്‍പാദനം കുറഞ്ഞിട്ടും കുരുമുളകിന് വില ഉയരാത്തത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജി.എസ്.ടി നടപ്പാക്കിയതാണ് കുരുമുളകിന് വില ഉയരാതെ നില്‍ക്കാന്‍ കാരണം. വിളവെടുപ്പ് സീസണില്‍ 600 മുതല്‍ 650 വരെ വിലക്ക് വാങ്ങി സൂക്ഷിച്ച കൂരുമുളകിന് 500ല്‍ താഴെ വിലയെത്തിയതോടെ വ്യാപാരികളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുരുമുളകിന്റെ വിലവര്‍ധന മുന്നില്‍ കണ്ട് വില്‍ക്കാതെ സൂക്ഷിച്ച കര്‍ഷകര്‍ക്ക് വിലയിടിവ് വലിയ തിരിച്ചടിയായി. അയല്‍രാജ്യങ്ങളില്‍ നിന്നും കുരുമുളക് ഇറക്കുമതി ആരംഭിച്ചതാണ് വയനാടന്‍ കുരുമുളകിന് ആവശ്യക്കാരില്ലാതെയായത്. കുരുമുളകിന് വില ഉയരുമെന്ന പ്രതീക്ഷയില്‍ ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്ത പല കര്‍ഷകരും വായ്പ തിരിച്ചടയ്ക്കണമെങ്കില്‍ കുറഞ്ഞ വിലയ്ക്ക് കുരുമുളക് വില്‍ക്കേണ്ട അവസ്ഥയിലാണ്. പുല്‍പ്പള്ളി മേഖലയിലെ പല കുരുമുളക് വ്യാപാരികളും ഇപ്പോള്‍ കുരുമുളക് എടുക്കുന്നില്ല. ഇറക്കുമതി ആരംഭിച്ചതോടെ കുരുമുളകിന് വില ഉയരില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുമൂലം കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്ത പല വ്യാപാരികളും കടകള്‍ അടച്ചിടാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."