കോളജ് പ്രൊഫസര്‍മാര്‍ക്ക് സ്ഥാനക്കയറ്റത്തിന് ഗവേഷണം നിര്‍ബന്ധമാക്കില്ല: മന്ത്രി
ന്യൂഡല്‍ഹി: സ്ഥാനക്കയറ്റം പരിഗണിക്കുന്നതിന് കോളജ് പ്രൊഫസര്‍മാര്‍ക്ക് ഇനിമുതല്‍ ഗവേഷണം നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല അധ്യാപകര്‍ക്കു തുടര്‍ന്നും സ്ഥാനക്കയറ്റത്തിനു ഗവേഷണം നിര്‍ബന്ധമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡല്‍ഹി സര്‍വകലാശാല ദീന്‍ദയാല്‍ ഉപാധ്യായ കോളജില്‍ നടന്ന 80 സര്‍വകലാശാലകളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോളജ് പ്രൊഫസര്‍മാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാന്‍ ഗവേഷണം അക്കാദമിക നിലവാര സൂചികയുടെ ഭാഗമാക്കിയതു നീതിയുക്തമായ നടപടിയല്ലെന്ന പരാതി വ്യാപകമായിരിക്കെയാണു മന്ത്രിയുടെ പ്രസ്താവന. രാജ്യത്ത് വൃത്തിക്കും ഊര്‍ജസംരക്ഷണത്തിനും ഊന്നല്‍നല്‍കുന്ന സ്മാര്‍ട്ട് കാംപസുകള്‍ക്കു രൂപംനല്‍കുമെന്നു മന്ത്രി പറഞ്ഞു.
കോളജുകളില്‍ സോളാര്‍ പാനലുകളും മഴവെള്ള സംഭരണികളും സ്ഥാപിക്കും. ഇതില്‍ പങ്കാളികളാകുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും റാങ്കിങ് സംവിധാനവും ഏര്‍പ്പെടുത്തുമെന്നും ജാവ്‌ദേക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."