HOME
DETAILS
MAL
ഉത്തര്‍ പ്രദേശ് റായ്ബറേലിയിലെ എം.എല്‍.എയെ അയോഗ്യയാക്കാന് കോണ്‍ഗ്രസിന്റെ നിര്‍ദേശം
backup
November 27 2019 | 19:11 PM
ലഖ്നൗ: റായ്ബറേലിയിലെ കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിങിനെ അയോഗ്യയാക്കാന് പാര്‍ട്ടി നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക്് ഇതുസംബന്ധിച്ച് പരാതി നല്കി. ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് അദിതി സിങ് പങ്കെടുത്തതാണ് ഇതിന് കാരണം. പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
എം.എല്‍.എ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദിതി സിങ് അഭിനന്ദിച്ചിരുന്നു. ലഖ്നൗവില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ശാന്തി യാത്രയില്‍ നിന്ന് അവര്‍ വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."