മെക്സിക്കോയ്ക്ക് ആദ്യ ഇടത് പ്രസിഡന്റ്
മെക്സിക്കോ സിറ്റി: ഏഴു പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ മെക്സിക്കോയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ആന്‍ഡ്രെസ് മാന്വല്‍ ലോപസ് ഒബ്രേഡര്‍ അധികാരമേറ്റു.രാജ്യത്തെ അഴിമതി അവസാനിപ്പിക്കുകയും ദരിദ്രര്‍ക്കും അരികുവല്ക്കരിക്കപ്പെട്ടവര്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി.
ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് മുന്‍ മെക്സിക്കോ സിറ്റി മേയര്‍ നേടിയത്. 56 ശതമാനം വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് മെക്സിക്കോയില്‍ ഏകകക്ഷി ഭരണം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഒരാള്‍ ഇത്രയും ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ പ്രസിഡന്റ് എന്റിക്വ് പെനാ നീറ്റോക്ക് 24 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. അംലോ എന്ന പേരിലാണ് 65കാരനായ ഒബ്രേഡര്‍ അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."