സയീദ് മോദി ബാഡ്മിന്റണ്‍; ശ്രീകാന്ത് രണ്ടാം റൗണ്ടില്‍
ഹൈദരാബാദ്: സയീദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം കെ. ശ്രീകാന്ത് രണ്ട@ാം റൗണ്ട@ില്‍ പ്രവേശിച്ചു. റഷ്യയുടെ വ്‌ലാഡ്മിര്‍ മാല്‍ക്കോവിനെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചത്. 36 മിനുട്ട് നീണ്ട മത്സരത്തില്‍ 21-12, 21-11 എന്ന സ്‌കോറിനായിരുന്നു വിജയം. മികച്ച പ്രകടനമാണ് ശ്രീകാന്ത് എതിരാളിക്കെതിരേ പുറത്തെടുത്തത്. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ ആദ്യ റൗ@ണ്ടില്‍ കളിക്കേ@ണ്ടിവന്നില്ല. ഫ്രഞ്ച് താരം തോമസ് റൗക്‌സല്‍ അവസാനിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ലക്ഷ്യ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. വനിതാ വിഭാഗത്തില്‍ അഷ്മിത ചലിഹയും ജയം സ്വന്തമാക്കി. വൃഷാലി ഗുമ്മാദിയെ 21-16, 21-16 എന്ന സ്‌കോറിനാണ് അഷ്മിത മറികടന്നത്.
ഇന്ത്യന്‍ വനിതാ താരങ്ങളായ സൈന നേവാള്‍, പി.വി സിന്ധു തുടങ്ങിയവര്‍ നേരത്തെ പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."