കേന്ദ്ര സര്‍വകലാശാല: വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചു
പെരിയ (കാസര്‍കോട്): കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി നടത്തിവന്ന സമരം പിന്‍വലിച്ചു.
പുതുതായി പ്രവേശനം ലഭിച്ച ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാലാണ് കാംപസിലെ നിലവിലെ സൗകര്യങ്ങള്‍ മതിയാകാതെ വന്നത്.
രണ്ടാഴ്ച മുന്‍പ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. എന്നാള്‍ അധികൃതര്‍ മുഖവിലക്കെടുക്കാത്തതിനെ തുടര്‍ന്ന് സമര രീതി മാറ്റുകയും ജില്ലയിലെ വിവിധ കാംപസുകളിലായി പഠനം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ പെരിയയിലെ പ്രധാന കെട്ടിടത്തില്‍ പുതപ്പും തലയിണയുമായി എത്തി താമസം തുടങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ കാംപസ് അടച്ചിട്ടു.
കഴിഞ്ഞ പത്തു ദിവസത്തിലധികമായി വിദ്യാര്‍ഥികള്‍ സമരം തുടരുകയും കാംപസ് അടച്ചിട്ടതിനെതിരേ പ്രതീകാത്മക ക്ളാസുകള്‍ നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാതെ വന്നതോടെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണുന്നതിനുള്ള അവസരം തേടുകയും ചെയ്തിരുന്നു. പുതുതായി സര്‍വകലാശാലയില്‍ പ്രവേശനം നേടിയവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്.
പി. കരുണാകരന് എം. പി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."