ചെമ്പ്ര തുറക്കേണ്ടെന്ന നിലപാടില്‍ അധികൃതര്‍; അടയുന്നത് നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗം
മേപ്പാടി: ചെമ്പ്രപീക്ക് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിട്ട് അഞ്ച്മാസം പിന്നിട്ടു. കാട്ടുതീയെ തുടര്‍ന്നാണ് നിത്യേന നൂറു കണക്കിനാളുകള്‍ മലകയറാനെത്തുന്ന വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ചെമ്പ്രപീക്ക് അടച്ചിട്ടത്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചുപൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
വയനാട് ജില്ലയുടെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ നടപടി. ഫെബ്രുവരി 16നാണ് ചെമ്പ്രമലയിലെ പുല്‍മേടുകള്‍ കത്തിനശിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
മഴലഭിച്ചതോടെ പുതിയ പുല്‍നാമ്പുകള്‍ വളര്‍ന്നിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചെമ്പ്രപീക്ക് തുറക്കാന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വനംസംരക്ഷണ സമിതി ഡി.എഫ്.ഒ അടക്കമുള്ളവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുറക്കേണ്ടന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
മുന്‍പ് എല്ലാവര്‍ഷവും ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. എന്നാല്‍ വനസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലായതോടെ ഇത്തരം സംഭവങ്ങള്‍ കുറഞ്ഞിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ഫെബ്രുവരിയ ിലെ തീപിടിത്തം. ഏഴ് സ്ഥിരം ജീവനക്കാര്‍, 30 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ഓട്ടോറിക്ഷ-ജീപ്പ് ഡ്രൈവര്‍മാര്‍, ചെറുകിട ഹോട്ടലുകള്‍ തുടങ്ങി നൂറോളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ് ചെമ്പ്രാപീക്ക് തുറക്കാതായതോടെ നിലച്ചത്. സ്ഥിരം ജീവനക്കാരില്‍ മൂന്നുപേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ പിരിച്ചുവിടണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ഡി.എഫ്.ഒ നല്‍കിയിട്ടുണ്ട്. ഇതിനെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍. നിത്യവും ചെമ്പ്രപീക്ക് കയറാനെത്തി നിരാശരായി മടങ്ങുന്ന സഞ്ചാരികളുടെ എണ്ണം ഏറെയാണ്.
ശരാശരി ഒരു മാസം ഒരു ലക്ഷം രൂപയുടെ വരുമാനം ഇവിടെ നിന്ന് സര്‍ക്കാരിന് ലഭിച്ചിരുന്നു. ചെമ്പ്ര അടച്ചിട്ടതോടെ വരുമാനവും നിലച്ചു. ചെമ്പ്രയിലേക്കുള്ള തകര്‍ന്ന റോഡ് പ്രവൃത്തിക്കായി സി. കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് 1.80കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. ഇതിന്റെ നടപടിക്രമങ്ങള്‍ മുന്നേറുമ്പോഴാണ് ചെമ്പ്രപീക്ക് പൂര്‍ണമായും അടച്ചിടാനുള്ള നീക്കവുമായി വനം ഉദ്യോഗസ്ഥര്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."