വിമാനം വീഴ്ത്താനുള്ള പദ്ധതി തകര്‍ത്തു; സിഡ്‌നിയില്‍ നാലുപേര്‍ അറസ്റ്റില്‍
സിഡ്‌നി: ആസ്‌ത്രേലിയയില്‍ വിമാനം വീഴ്ത്താനുള്ള പദ്ധതി തകര്‍ത്തെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ആസ്‌ത്രേലിയന്‍ പൊലിസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതികള്‍ക്ക് ഏതെങ്കിലും ഭീകരഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
രാജ്യത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഫെഡറല്‍ പൊലിസ് കമ്മിഷണര്‍ ആന്‍ഡ്രൂ കോല്‍വിന്‍ പറഞ്ഞു. വിമാനം വീഴ്ത്താനുള്ള പദ്ധതിക്ക് പിന്നില്‍ വന്‍ ഗുഢാലോചനയുണ്ടെന്നും പ്രധാനമന്ത്രി ടേണ്‍ബുള്‍ പറഞ്ഞു. സിഡ്്‌നിയിലെ പ്രാന്തപ്രദേശത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ താമസസ്ഥലത്തുവച്ച് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. എങ്ങനെയാണ് ഇവര്‍ വിമാനം വീഴ്ത്താന്‍ പദ്ധതിയിട്ടതെന്ന വിശദാംശവും പൊലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിഡ്‌നിയില്‍ പൊലിസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. സിഡ്‌നി വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സുരക്ഷാ പരിശോധനക്കായി വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും എത്താന്‍ യാത്രക്കാര്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."