പുണ്യവസന്തം പെയ്തിറങ്ങി; ആശിഖീങ്ങളുടെ വിരുന്നായി മദീനാ പാഷന്
ഇസ്മാഈല്‍ അരിമ്പ്ര#
ഇരുമ്പുചോല (മലപ്പുറം): അലയടിച്ചുയരുന്ന സ്വലാത്തുകള്‍, ആശിഖീങ്ങള്‍ ചേര്‍ന്നുള്ള സലാം പറച്ചില്, അല്ലഫല്‍ അലിഫും ഖസ്വീദത്തുല്‍ ബുര്‍ദയും വിത്രിയ്യയും ഏറ്റുചൊല്ലി സദസ്... എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷനാണ് തിരുനബി സ്നേഹത്തിന്റെ മാതൃകാവിരുന്നൊരുക്കിയത്.
ഇന്നലെ ഉച്ചക്ക് മൂന്നുമുതല്‍ രാത്രി പത്തുവരെയാണ് മലപ്പുറം ഇരുമ്പുചോലയില്‍ മദീനാ പാഷന് സംഘടിപ്പിച്ചത്. സമ്മേളനങ്ങളുടെ പതിവുരീതികളില്‍നിന്ന് വ്യത്യസ്തമായാണ് പരിപാടി അണിയിച്ചൊരുക്കിയത്. മദീനാ മസ്ജിദും ഖുബ്ബയും മാതൃകയാക്കിയാണ് സ്റ്റേജ് സംവിധാനിച്ചത്. സമ്മേളന ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വളണ്ടിയര്‍മാര്‍ സുഗന്ധം പുരട്ടി കൊടുക്കുകയും പ്രത്യേക കൗണ്ടറില്‍ സംസം തീര്‍ഥജലവും ഈത്തപ്പഴവും സമ്മാനിച്ചു. അംഗസ്നാനം ചെയ്ത് നഗരിയിലെത്തുന്ന പ്രതിനിധികള്‍ ഖിബ്ലക്ക് അഭിമുഖമായി നിലത്തിരിക്കുന്ന രീതിയിലാണ് സദസ് ക്രമീകരിച്ചത്. മൗലിദ് സദസോടെയായിരുന്നു സമ്മേളനത്തിന് തുടക്കം. തിരുനബി കുടുംബാംഗങ്ങളായ സയ്യിദുമാരുടെ അനുഗ്രഹ പ്രഭാഷണങ്ങള്‍, പ്രവാചക ജീവിതത്തെ ആസ്പദമാക്കി അരമണിക്കൂര്‍വരെ നീളുന്ന പഠന പ്രഭാഷണങ്ങള്‍, ബുര്‍ദ, ഖവ്വാലി സദസ്, പ്രകീര്‍ത്തന ഗാനാലാപനം എന്നിവ ചേര്‍ന്നതായിരുന്നു സമ്മേളനം. പ്രവാചക സ്നേഹം, ഉസ്വത്തുന്‍ ഹസന, സ്വഹാബ പ്രണയിച്ച റസൂല്‍, അല്ലാഹു പ്രണയിച്ച റസൂല്‍, മുത്തബിഉസുന്ന, സിദ്ദീഖ് (റ) സ്നേഹിച്ച റസൂല്‍, പ്രവാചകന്റെ സൗന്ദര്യം, സ്വലാത്തിലൂടെ മദീനയിലേക്ക്, അല്ലഫല്‍ അലിഫ്, ഇശ്ഖ് ഹബീബിനോട്, പ്രവാചകരുടെ ദിനചര്യ എന്നീ വിഷയങ്ങളില്‍ പഠന പ്രഭാഷണങ്ങള്‍ നടന്നു.മദ്ഹ് കീര്‍ത്തനങ്ങളില്‍ ലയിച്ച സദസില്‍ പ്രാര്‍ഥനകള്‍ അലയടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."