രേഖകളിലില്ല, പക്ഷെ സര്‍ക്കാര്‍ ജീവനക്കാരന്‍, ആനുകൂല്യങ്ങളുമില്ല
പാലാ: സര്‍ക്കാര്‍ ജീവനക്കാരനായിട്ടും രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവാതെ കിടപ്പുരോഗി. സഹപ്രവര്‍ത്തകരായ മെഡിക്കല്‍ കോളജ് അധികൃതരുടെ പിടിപ്പുകേടാണ് നിത്യചെലവിനുപോലും വകയില്ലാതെ ഏഴ് വര്‍ഷത്തോളമായി തളര്‍ന്നുകിടക്കുന്ന നെബുവിന് ഏറ്റവും വേദനയാകുന്നത്. പാലാ മുണ്ടാങ്കല്‍ കലംങ്ങാലില്‍ നിബു ജോര്‍ജിനാണ് (52) ദുരവസ്ഥ.
50 ശതമാനം വികലാംഗനായ നിബു 2010 ആഗസ്റ്റിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഗ്രേഡ് രണ്ട് കാറ്റഗറിയില്‍ അറ്റന്‍ഡറായി ജോലിക്ക് കയറുന്നത്. 10 മാസത്തോളം അറ്റന്‍ഡര്‍ പോസ്റ്റില്‍ ജോലി ചെയ്തുവരവേയാണ് ദുര്‍വിധി നിബുവിനെ പിടികൂടുന്നത്.
ഓഫിസിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുഴഞ്ഞുവീണ നിബുവിനെ ജീവനക്കാരും മറ്റും ചേര്‍ന്ന് അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും കാര്യമായ പരിശോധനകളൊന്നും നടത്തിയില്ല. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. പരിശോധനയില്‍ സ്‌പൈനല്‍ കോഡിനുള്ളിലേക്ക് ദശവളര്‍ന്ന അവസ്ഥയാണെന്നും കാലിലേക്കും നടുവിലേക്കും മറ്റുമുള്ള ഞരമ്പുകള്‍ അടഞ്ഞുപോയിരിക്കുകയാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും കണ്ടെത്തി.
രോഗവിവരങ്ങള്‍ കാണിച്ച് സൂപ്രണ്ടിനും അധികൃതര്‍ക്കും കത്തുനല്‍കിയതിനാല്‍ രണ്ടരവര്‍ഷത്തെ അവധി മെഡിക്കല്‍ കോളജ് അനുവദിച്ചു കൊടുത്തു.
ഇതിനിടെ അവധി തീര്‍ന്നതോടെ 2013 ഒക്ടോബര്‍ മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അസുഖം വീണ്ടും മൂര്‍ച്ഛിച്ചതോടെ ജോലിയില്‍ തുടരാനായില്ല.
മെഡിക്കല്‍ കോളജ് അധികൃതര്‍ നിബുവിന്റെ ജോലി സംബന്ധമായ രേഖകളും നിയമനവും മറ്റും തക്കസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് ആനുകൂല്യങ്ങളും സഹായങ്ങളും തടസപ്പെട്ടിരിക്കുന്നത്. രേഖകള്‍ അടുത്തുള്ള മേല്‍ഓഫിസില്‍ എത്തിക്കാതെ തിരുവനന്തപുരത്തേക്ക് അയച്ചുകൊടുത്തെന്നുള്ള വാദവും അധികൃതര്‍ പറയുന്നു.
ഇന്ത്യന്‍ ബാങ്കില്‍നിന്ന് ചികിത്സക്കും മകളുടെ വിദ്യാഭ്യാസ ചെലവിനുമായെടുത്ത തുക കുടിശ്ശികയായി അഞ്ചരലക്ഷത്തോളമായെന്നും അദ്ദേഹം പറയുന്നു. ഭാര്യ മോളിയും 55 ശതമാനം വികലാംഗയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ മാത്യുവും വികലാംഗനാണ്. മകള്‍ ആന്‍മരിയ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. പി.എഫും പെന്‍ഷനും മറ്റും അനുവദിച്ചാല്‍ പരസഹായമില്ലാതെ കഴിയാമെന്നും രണ്ടുവര്‍ഷത്തെ മികച്ച ചികിത്സ നല്‍കിയാല്‍ സുഖം പ്രാപിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് നിബുവിന്റെ കുടുംബം. ഫോണ്‍: 8281212443.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."