കണ്ണൂരില്‍ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
കൂത്തുപറമ്പ്: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മാലൂര്‍ ഓലക്കലിലെ സദാനന്ദന്റെ ഭാര്യ അക്ഷയ ഭവനില്‍ ഷൈനി (40) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8. 30 ഓടെ നിര്‍മ്മലഗിരി കോളജിന് സമീപം നീറോളിചാലില് വെച്ചാണ് അപകടം. മാലൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കില്‍ പോകവെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
ഇരുവരും നിര്‍മാണ തൊഴിലാളികളാണ്. രാവിലെ ജോലിയ്ക്കായി പോവുകയായിരുന്നു ഇരുവരും. പരുക്കേറ്റ സദാനന്ദനെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. ൈ
ഷനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൂത്തുപറമ്പ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മക്കള്‍: അക്ഷയ ( ബിരുദ വിദ്യാര്‍ഥിനി ) അന്വയ (പത്താം ക്ലാസ് വിദ്യാര്‍ഥിനി.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."