ബഹ്‌റൈന്‍ കെ.എം.സി.സി ഭാഷാസമരശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി
മനാമ: എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷം ഇന്ന് സ്വയം ശരിയാകാന്‍ കഴിയാത്ത ദുരവസ്ഥലാണെന്ന് ഏറനാട് എല്‍.എ. എ പി.കെ.ബഷീര്‍. ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, അറബി ഭാഷ സമരരക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ ഇന്ന് ഇല്ലായ്മ ചെയ്യുകയാണ്.രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന കാലമാണിത്. ഇതിനിടയിലും മുസ്‌ലിം ലീഗ് ദേശീയ തലത്തില്‍ കൈവരിക്കുന്ന മുന്നേറ്റം പ്രതീക്ഷാ നിര്‍ഭരമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയതക്കൊപ്പം നിന്നത് കൊണ്ടാണ് പൂര്‍വ്വസൂരികള്‍ വിജയകികളായത് എന്നും ഇന്നത്തെ തലമുറക്ക് അവരില്‍ നിന്ന് ഒട്ടനനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മതവും രാഷ്ട്രീയവും ഒപ്പം കൊണ്ടു നടന്നവരായിരുന്നു മുന്‍ഗാമികളെന്നും ഇരു ലോകത്തും വിജയികളാവാന്‍ അതു നമുക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിറഞ്ഞ സദസില്‍ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഉസ്താദ് ഹംസ ദാരിമി അമ്പലക്കടവ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി നടപ്പാക്കി വരുന്ന 'റഹ്മ' 201617 ജീവകാരുണ്യ പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനവും പരിപാടിയില്‍ നടന്നു.അനാഥരുടെ സമൂഹ വിവാഹം, കാന്‍സര്‍ വൃക്ക രോഗികള്‍ക്കുള്ള സഹായം, ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, അപകടത്തില്‍ തളര്‍ന്നു കിടക്കുന്ന രോഗികള്‍ക്കുള്ള ധനസഹായം, തീരദേശ മേഖലയിലെ അനാഥര്‍ക്കുള്ള പെരുന്നാള്‍ വസ്ത്രങ്ങള്‍, നിര്‍ധന പ്രവാസികള്‍ക്ക് പെന്‍ഷന്‍, നിര്‍ധന വിധവകള്‍ക്ക് തയ്യല്‍ മെഷിന്‍ എന്നിവയാണ് പുതിയ പദ്ധതികള്‍.
ചടങ്ങില്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, ചെമ്പന്‍ ജലാല്‍, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. മൗസല്‍ മൂപ്പന്‍ തിരൂര്‍ ഖിറാഅത്ത് നടത്തി.
ഷംസുദീന്‍ വളാഞ്ചേരി, ഗഫൂര്‍ അഞ്ചച്ചവടി, സെക്രട്ടറി റിയാസ് വെള്ളച്ചാല്‍, മുസ്തഫ പുറത്തൂര്‍, ഷാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, ഷംസുദ്ധീന്‍ വെന്നിയൂര്‍, അഷ്‌റഫ് കൊണ്ടോട്ടി, മാനു തുവ്വൂര്‍, സുലൈമാന്‍ മംഗലം, ഗഫൂര്‍ കാളികാവ്, ഷിഹാബ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."