ശബരിമലയില്‍ ബി.ജെ.പിക്കു അടി തെറ്റി, രക്ഷക്കായി കുമ്മനം തിരിച്ചു വരണമെന്ന് ആര്‍.എസ്.എസ്
കോഴിക്കോട്: ശബരിമല വിഷയത്തില്‍ അടി തെറ്റിയ ബി.ജെ.പിയെ രക്ഷിക്കാന്‍ കുമ്മനം രാജശേഖരനെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി. കുമ്മനത്തെ മിസോറാമില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയ കളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കടുത്ത നിലപാടെടുത്തിരിക്കുകയാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയതായാണ് വിവരം.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരികെ കേരളത്തിലെത്തിച്ച് കളം പിടിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ഈ ആവശ്യത്തോട് ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണം ഗവര്‍ണറായ ഒരാളെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കീഴ്‌വഴക്കമില്ലാത്തതിനാലാണ് ദേശീയ നേതൃത്വത്തിന്റെ മൗനം.
ആര്‍എസ്എസിന്റെ എതിര്‍പ്പ് അവഗണിച്ചു കൊണ്ടായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയത്. കഴിഞ്ഞ മേയില്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനത്തെ അവിടുത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വം ആര്‍എസ്എസിന് വാക്കും നല്‍കിയിരുന്നു. മിസോറാം തിരഞ്ഞെടുപ്പ് ഫലം ഈ മാസം 11ന് പുറത്തു വരും ഇത് കഴിഞ്ഞാലുടനെ അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ അയക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."