മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയാവാമെന്ന് കാനം
കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഗ്രാമീണഭാഷയായിരിക്കാമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മനുഷ്യര്‍ എല്ലായ്പ്പോഴും അച്ചടിഭാഷ തന്നെ സംസാരിക്കണമെന്നില്ല. പിണറായി വിജയന് പറയാനുള്ളത് നാടന്‍ഭാഷയില്‍ പറഞ്ഞതാവാമെന്ന് കാനം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അത് വലിയ വിഷയമായി കാണേണ്ടതില്ല. പിണറായി വിജയന് എന്ത് സാഹചര്യത്തിലും രീതിയിലുമാണ് അത് പറഞ്ഞതെന്നറിയില്ല. പുറത്തുപോവാന്‍ പല തരത്തില്‍ പറയാം. മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ അദ്ദേഹം തന്നെ വൈകാതെ വിശദീകരിക്കുമെന്നും കാനം പറഞ്ഞു.
ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയില്‍ എത്തിയ മുഖ്യമന്ത്രി അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് രോഷത്തോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 'ഇവരെ ആരാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. കടക്കൂ പുറത്ത്'- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."