യമനില്‍ അല്‍ഖാഇദയുടെ മുതിര്‍ന്ന നേതാവ് കീഴടങ്ങി
റിയാദ്: യമനിലെ അല്‍ഖാഇദയുടെ മുതിര്‍ന്ന നേതാവ് സര്‍ക്കാര്‍ സൈന്യത്തിന് മുന്‍പാകെ കീഴടങ്ങി. അല്‍ഖാഇദയുടെ യമനിലെ പോഷക സംഘടനയായ അന്‍സാര്‍ അല്‍ ശരീഅ എന്ന ഘടകത്തിന്റെ നേതാവ് ഖാലിദ് അബ്ദില്‍നബി എന്ന നേതാവാണ് സൈന്യത്തിന് മുന്നില്‍ സ്വയം കീഴടങ്ങിയത്. ലഹജ് ഗവര്‍ണറേറ്റിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് മുന്നിലായിരുന്നു കീഴടങ്ങല്‍. ഇദ്ദേഹം സ്വയം കീഴടങ്ങുകയായിരുന്നുവെന്നു യമന്‍ സൈന്യം പറഞ്ഞു.
സൈന്യത്തിന്റെ പിടിയിലായ ഇദ്ദേഹത്തെ വിചാരണക്കും തുടര്‍നടപടികള്‍ക്കുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് യഫാഅ സൈനിക യൂണിറ്റ് കമാണ്ടര്‍ ജലാല്‍ അല്‍ റബീഹി പറഞ്ഞു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളും ഇതേ പോലെ സ്വയം കീഴങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഇന്റലിജന്‍സ് തിരഞ്ഞു കൊണ്ടിരുന്ന പ്രമുഖനായ നേതാവാണ് കീഴടങ്ങിയ അബു ബസിര്‍ അല്‍ യസീദി എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദില്‍ നബി. തെക്കന്‍ യമനിലെ ജാര്‍ എമിറേറ്റ് ഭരണാധികാരിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഒളിച്ചു കഴിയുകയായിരുന്ന ഇദ്ദേഹത്തെ 2012 മുതല്‍ യമന്‍ സൈന്യം തിരഞ്ഞു വരികയായിരുന്നു. അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചതായും ചില ആക്രമണങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."