കാലാവസ്ഥാ വ്യതിയാനം; വിമര്‍ശനവുമായി യു.എന്‍ സെക്രട്ടറി
വാഴ്സോ: കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലോകം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു യു.എന്‍. വിനാശകരമായ കാലാവസ്ഥ കാരണമായാണ് ലോകത്തുടനീളം വന്‍ നാശങ്ങളുണ്ടാകുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പോളണ്ടില്‍ ആരംഭിച്ച അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യന് ഏറ്റവും വലിയ ഭീഷണിയായി നിലനില്‍ക്കുകയാണെന്നു പ്രകൃതിശാസ്ത്രജ്ഞനായ സര് ഡേവിഡ് അറ്റന്ബ്രോ പറഞ്ഞു.
ഈ സാഹചര്യം സംസ്കാരങ്ങളുടെയും പ്രകൃതിയുടെയും നാശത്തിനു കാരണമാകും. മനുഷ്യ നിര്‍മിതമായ ഭീഷണികളാണ് ആഗോളതലത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ 200 രാഷ്ട്രങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അതിനിടെ, കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള നടപടികള്‍ക്കായി ലോക ബാങ്ക് 200 ബില്യന്‍ ഡോളറിന്റെ സാഹായം പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."