പുള്ളിപ്പുലിയെ കെണിവച്ചു കൊന്ന സംഭവം; ഒരാള്‍ പിടിയില്‍
മേപ്പാടി: പുള്ളിപുലിയെ കെണിവച്ചു കൊന്ന കേസില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. തൃക്കൈപ്പറ്റ, നെല്ലിമാളം തേന്‍കുന്നേല്‍ സുനീഷ് (32)നെയാണ് അറസ്റ്റ് ചെയ്തത്. മേപ്പാടി റെയ്ഞ്ചില്‍ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന നെല്ലിമാളത്ത് സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ച കേബിള്‍ ഉപയോഗിച്ച് നിര്‍മിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. സംഭവത്തില്‍ സമീപത്തെ സ്ഥലമുടകളായ രണ്ടുപേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. വന്യജീവി (സംരക്ഷണം) നിയമം 1972 ഷെഡ്യൂള്‍ ഒന്നില്പെടുന്നതാണ് പുള്ളിപുലി. ജില്ലയിലെ പല സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ബാബുരാജ് അറിയിച്ചു. കള്ളു ഷാപ്പുകള്‍ കേന്ദ്രീകരിച്ച് വന്യ ജീവികളെ വേട്ടയാടി ഇറച്ചി ശേഖരിക്കുന്ന മാഫിയകളെ പിടികൂടാനും നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."