HOME
DETAILS
MAL
ഉയിഗൂര്‍ വിവേചനത്തെ വിമര്‍ശിക്കുന്ന വിഡിയോക്ക് വിലക്ക്; ടിക് ടോക് മാപ്പുപറഞ്ഞു
backup
November 28 2019 | 19:11 PM
ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ്ങില്‍ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തെ വിമര്‍ശിക്കുന്ന ടിക് ടോക് വിഡിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ടിക് ടോക് മാപ്പുപറഞ്ഞു. വിഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തു. വിഡിയോ 50 മിനിറ്റ് തടസപ്പെട്ടതായും അത് മോഡറേഷന് ടീമിന് പറ്റിയ തെറ്റാണെന്നും കമ്പനി അറിയിച്ചു.
ഫെറോസ അസീസ് അവതരിപ്പിച്ച വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ടിക് ടോക് അത് പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതോടെ വിഡിയോ തിരികെ നല്കി മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു അധികൃതര്‍.കണ്പീലി വളയ്ക്കുന്നതിനെക്കുറിച്ചു പറഞ്ഞു തുടങ്ങുന്ന വിഡിയോ പിന്നീട് ചൈനയുടെ ഉയിഗൂര്‍ മുസ്ലിംകള്ക്കെതിരായ പീഡനങ്ങളെ വിഷയമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."