HOME
DETAILS

അനധികൃത നിര്‍മാണം:നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം

  
backup
July 31 2017 | 19:07 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be

തൊടുപുഴ: അനധികൃത നിര്‍മാണം തടയുന്നതിന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബി.ജെ.പി അംഗം ബാബു പരമേശ്വരന്റെ പരാമര്‍ശം മൂലം നഗരസഭാ കൗണ്‍സില്‍ യോഗം വാഗ്വാദത്തില്‍ കലാശിച്ചു.  എന്നാല്‍, നഗരസഭാ ചട്ടങ്ങളും നിയമവും പാലിച്ചേ നടപടി സ്വീകരിക്കാന്‍ പറ്റൂവെന്ന് സെക്രട്ടറി തിരിച്ചടിച്ചു.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കൗണ്‍സില്‍ യോഗത്തില്‍ വാദപ്രതിവാദം മുറുകി. കെട്ടിട ഉടമകള്‍ക്കു നോട്ടിസ് നല്‍കിയിട്ടും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു ബി.ജെ.പി  അംഗം ബാബു പരമേശ്വരന്റെ ആക്ഷേപം. എന്നാല്‍, 2015 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് 23 വരെ 18 പേര്‍ക്ക് അനധികൃത നിര്‍മാണം പൊളിച്ചു മാറ്റാന്‍ നോട്ടിസ് നല്‍കിയതായി രേഖാമൂലം സെക്രട്ടറി മറുപടി നല്‍കി.  ഇതില്‍ ആറെണ്ണം സ്വമേധയാ പൊളിച്ചു. മറ്റുള്ളവക്കെതിരായ നടപടികള്‍ നടന്നു വരികയാണെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍, ബാബു പരമേശ്വരന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആക്ഷേപങ്ങള്‍ ചൊരിഞ്ഞു.
മുനിസിപ്പല്‍ ആക്ട് അനുസരിച്ചുള്ള ചട്ടങ്ങളും നിയമങ്ങളും തങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്ന് സെക്രട്ടറി തിരിച്ചടിച്ചു. അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്ന് നഗരസഭാ ഓവര്‍സിയര്‍ക്ക് ബോധ്യപ്പെട്ടാല്‍ പൊളിച്ചു നീക്കാന്‍ 14 ദിവസത്തെ താല്‍ക്കാലിക ഉത്തരവ് നല്‍കണം. ഉത്തരവ്  പാലിക്കാതെ വന്നാല്‍ വീണ്ടും 14 ദിവസത്തെ സമയം അനുവദിച്ച് സ്ഥിരീകരണ ഉത്തരവ് നല്‍കും.
ഈ ഉത്തരവും പാലിച്ചില്ലെങ്കില്‍ മുനിസിപ്പല്‍ ആക്ട് അനുസരിച്ച് വകുപ്പ് തലത്തില്‍ പൊളിച്ചു നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും സെക്രട്ടറി അറിയിച്ചു. ഇതിനുള്ള ചെലവ് അനധികൃത നിര്‍മാണം നടത്തിയ വ്യക്തിയില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു.തൊടുപുഴയില്‍ മാലിന്യസംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രവര്‍ത്തനപങ്കാളിയെ കണ്ടെത്താന്‍ നഗരസഭാ കൗണ്‍സില്‍യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ശുചിത്വമാലിന്യ സംസ്‌കരണ ലക്ഷ്യം കൈവരിക്കാന്‍ ബുദ്ധിമുട്ടുള്ളപക്ഷം ഇതിനായി പ്രവര്‍ത്തനപങ്കാളിയെ കണ്ടെത്താമെന്ന് ശുചിത്വമിഷന്‍ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.
പദ്ധതിവിഹിതത്തില്‍ നിന്നും പരമാവധി 10 ലക്ഷം രൂപയാണ് പ്രവര്‍ത്തനപങ്കാളിക്ക് വയബലിറ്റി ഫണ്ടായി അനുവദിക്കുക. ഇത് ചുമതല ഏറ്റെടുത്ത് ആദ്യ ആറുമാസത്തേക്കാണ് അനുവദിക്കുന്നത്. മാലിന്യം ഇവര്‍ക്ക് തരംതിരിച്ച് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ഈടാക്കി സംഭരിക്കാം. ആറു മാസത്തിനുള്ളില്‍ ഇവര്‍ സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും മാലിന്യസംസ്‌കരണപ്രവര്‍ത്തനത്തില്‍ സ്വയംപര്യാപ്തമാവുകയും വേണം. ഏതെങ്കിലും കാരണത്താല്‍ ആറുമാസത്തിനകം  പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ നല്‍കിയ തുക നഗരസഭ തിരിച്ചുപിടിക്കും.
നഗരസഭാ പരിധിയില്‍ നിന്നു തന്നെ പ്രവര്‍ത്തനപങ്കാളിയെ കണ്ടെത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതോടൊപ്പം തന്നെ ജൈവ മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് എല്ലാ വാര്‍ഡുകളിലും 'ബയോ പോട്ട് ' സംവിധാനം സാധ്യമാക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
ഹരിതകേരള മിഷന്റെ ഭാഗമായുള്ള സമഗ്ര ശുചിത്വപരിപാലനപദ്ധതി നഗരസഭയില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി നഗരസഭയിലെ 30 മുതല്‍ 40 വരെ വീടുകള്‍ കേന്ദ്രീകരിച്ച് രണ്ടു പേര്‍ വീതം അടങ്ങുന്ന ടീം സര്‍വേ നടത്താനും തീരുമാനമായി. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  9 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago