ബഹ്‌റൈനില്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
മനാമ: വേനല്‍കാലത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന സമ്മര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്‌സ് (ബി.എ.സി.എ) നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 'ബഹ്‌റൈന്‍ സമ്മര്‍ യുവര്‍ ഡെസ്റ്റിനേഷന്‍' എന്ന തലവാചകത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ബഹ്‌റൈനിലെ കള്‍ച്ചറല്‍ ഹാളിലും, നാഷണല്‍ മ്യൂസിയത്തിലുള്ള ഖൂല്‍ ടെന്റിലുമായി നടന്ന ക്യാമ്പില്‍ 80,000ത്തോളം പേരാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തിക്കുകയും, സഹകരിക്കുകയും ചെയ്ത എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, വിവിധ എംബസികള്‍, ക്കും, മാധ്യമപ്രവര്‍ത്തകര്‍, കന്പനികള്‍ എന്നിവക്കുമെല്ലാം ബി.എ.സി.എ പ്രസിഡണ്ട് ഷൈഖാ മായി ബിന്ത് മുഹമ്മദ് അല്‍ ഖലീഫ നന്ദി അറിയിച്ചു.
സ്‌പോണ്‍സര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, അംഗംങ്ങള്‍ തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ചടങ്ങില്‍ ബഹ്‌റൈന്‍ പൊലിസ് മ്യൂസിക് ബാന്‍ഡ് ഡിവിഷനും, മുഹമ്മദ് ബിന്‍ ഫാരിസ് മ്യൂസിക് ബാന്‍ഡും അവതരിപ്പിച്ച സംഗീത പരിപാടികളുമുണ്ടായിരുന്നു. നഖൂല്‍ ടെന്റ് ഇന്ന് മുതല്‍ വൈകീട്ട് 6 മണി മുതല്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."