പതിനാലാമതു ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും
കോട്ടയം: പതിനാലാമതു ലൂര്‍ദിയന്‍ ഇന്റര്‍സ്കുള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ലൂര്‍ദ് പബ്ലിക്ക് സ്കൂള്‍ ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. വൈകു മൂന്നിന് സിനാമാ താരം ശ്രീ. ടിനി ടോം ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യും.
ജില്ലാ ബാസ്കറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ശ്രീ. ഷാജി ജേക്കബ് പതാക ഉയര്‍ത്തും. ലൂര്‍ദ് സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസഫ് മണക്കളം അധ്യക്ഷനാകുന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന മുഖ്യാതിഥിയായിരിക്കും.
സ്കൂള്‍ ട്രസ്റ്റിമാരായ ശ്രീ. കെ. എ. എബ്രഹാം കല്ലറക്കല്‍, ശ്രീ. മാത്യു കുന്നേല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ. ടി. എന്‍. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ റവ.ഫാ. മനോജ് കറുകയില്‍, പി.ടി. എ. പ്രസിഡന്റ് ശ്രീ. എസ്. ഗോപകുമാര്‍ തുടങ്ങിയര്‍ പ്രസംഗിക്കും.ഉദ്ഘാടന മത്സരത്തില്‍ ലൂര്‍ദ് കോട്ടയം സെന്റ്. ആന്‍സ് കുര്യനാടിനെ നേരിടും. ടൂര്‍ണമെന്റുമായി ബന്ധപെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച വാര്‍ത്താ ചിത്രത്തിനു അവാര്‍ഡ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ആഗസ്റ്റ് 4 ന് വൈകു മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആറിന് നടക്കുന്ന സമാപന സമ്മേളനം ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."