HOME
DETAILS

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: തലപ്പുഴയില്‍ പ്രതിഷേധ പ്രകടനം; ബാങ്ക് പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്

  
backup
December 04 2018 | 05:12 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d

തലപ്പുഴ: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അനില്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു.
അനില്‍ രക്തം കൊണ്ട് ഒപ്പിട്ട നിലയിലുള്ള അഞ്ചോളം ആത്മഹത്യകുറിപ്പുകള്‍ പുറത്ത്് വന്നതോടെയാണിത്. ബാങ്ക് പ്രസിഡന്റും സി.പി.എം നേതാവുമായ പി. വാസുവിനെതിരേ ഗുരുതര ആരോപണങ്ങളാണ് കത്തുകളിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ബാങ്കിലെ വളം വിതരണവും മറ്റുമായി ലക്ഷങ്ങളുടെ ബാധ്യത തനിക്കുണ്ടായതായും അതിനെല്ലാം പിന്നില്‍ ബാങ്ക് പ്രസിഡന്റായ പി. വാസുവാണെന്നുമാണ് കത്തുകളിലെ രത്‌നചുരുക്കം. നേരായ മാര്‍ഗത്തിലൂടെയല്ലാതെ വാസുവും മറ്റും വരുത്തുവച്ച സാമ്പത്തിക ബാധ്യത തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാല്‍ തനിക്ക് മുന്നോട്ട് പോകാനുള്ള ആത്മധൈര്യമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കും ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അനില്‍ കത്തെഴുതിവെച്ചിട്ടുണ്ട്. എന്റെ രക്തമെന്ന് രേഖപ്പെടുത്തിയ ഭാഗത്ത് ചോരകൊണ്ട് ഒപ്പിട്ടിട്ടാണ് കത്തുകളുള്ളത്. കത്തുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് തലപ്പുഴയില്‍ ഞായറാഴ്ച രാത്രിയോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ജനകീയ സമിതിയെന്ന പേരിലാണ് പ്രകടനം നടത്തിയത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകരുകയും ഓടിനും മറ്റും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ക്കെതിരെ തലപ്പുഴ പൊലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകള്‍ തങ്ങളുടെ കൈവശം ലഭിച്ചിട്ടില്ലെന്ന് തലപ്പുഴ എസ്.ഐ അനില്‍കുമാര്‍ പറഞ്ഞു. കുറിപ്പ് ഔദ്യോഗികമായ കൈവശം ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാമെന്നും അതിനുസരിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്്.


'കുറ്റം ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ല'

 

മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകാര്യമാണെന്നും കുറ്റം ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മരണത്തിനു കാരണമായി ചില കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആത്മഹത്യ കുറിപ്പെന്ന നിലയില്‍ ഏതാനും കത്തുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കത്ത് ഇതുവരെ പൊലിസിന് കൈമാറിയിട്ടില്ല. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗമായ വാസു എന്തെങ്കിലും രീതിയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കും. ആത്മഹത്യ സംബന്ധിച്ചും, പ്രചരിക്കപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ചും, കുറിപ്പില്‍ പറയുന്ന ആരോപണങ്ങളെക്കുറിച്ചും നിയമാനുസൃതമായ അന്വേഷണം പൊലിസും, ബന്ധപ്പെട്ട സഹകരണ ഡിപ്പാര്‍ട്ട്‌മെന്റും നടത്തി കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എന്തിന്റെ പേരില്‍ ആയാലും ഒരു വ്യക്തിയുടെ വീട് ആക്രമിക്കുന്നത് അപലപനീയമാണെന്നും ബാങ്ക് പ്രസിഡന്റും സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗവുമായ പി.വാസുവിന്റെ വീടാക്രമിച്ചവര്‍ക്കെതിരെയും പൊലിസ് നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  38 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago