പാറമുകള്‍ ടൂറിസം വികസനം ഉടന്‍ പൂര്‍ത്തിയാക്കും: സി. ദിവാകരന്‍ എം.എല്‍.എ
നെടുമങ്ങാട്: കോലിയക്കോട്ടെ പ്രകൃതി രമണീയമായ പാറമുകള്‍ ടൂറിസം വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സി.ദിവാകരന്‍ എം.എല്‍.എ ഉറപ്പ് നല്‍കി.
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ ഉദ്യോഗസ്ഥരോടൊപ്പം പാറമുകള്‍ സന്ദര്‍ശിച്ച് വികസന സാദ്ധ്യതകള്‍ എം.എല്‍.എ വിലയിരുത്തി.അടിയന്തരമായി ഈ പ്രദേശം അതിര്‍ത്തി കെട്ടി തിരിക്കുമെന്നും വൈദ്യുതി,വെള്ളം,സ്ട്രീറ്റ് ലൈറ്റ്,ലഘുഭക്ഷണശാല, എന്നിവ യാഥാര്‍ഥ്യമാക്കുമെന്നും എം.എല്‍എ അറിയിച്ചു.
വികസനങ്ങള്‍ പാറമുകള്‍ പ്രദേശത്തെ പ്രകൃതി സൗന്ദര്യം തനത് രൂപത്തില്‍ തന്നെ നിലനിര്‍ത്തി കൊണ്ടായിരിക്കുമെന്ന് എം.എല്‍.എ സി.ദിവാകരന്‍ അറിയിച്ചു.
ജില്ലാപഞ്ചായത്ത് അംഗം എസ്എം.റാസി,വിഎസ്.സനല്‍കുമാര്‍,എസ്.മോഹനന്‍ നായര്‍,ആര്‍.ജയകുമാര്‍, കെ.വിശ്വംഭരന്‍നായര്‍,മഞ്ജു,പിരപ്പന്‍കോട് എം. ശ്രീകുമാര്‍, എന്‍.തങ്കപ്പന്‍ നായര്‍,ഡി.സതീശന്‍ നായര്‍,ഗോപാലന്‍ നായര്‍, എം.എല്‍.എ യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."