HOME
DETAILS

പൊലിസുകാരന്‍ ലാത്തിവീശി; എറിഞ്ഞില്ല: ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്

  
backup
November 30 2019 | 06:11 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%80%e0%b4%b6%e0%b4%bf

 


കൊല്ലം: വാഹനപരിശോധനക്കിടെ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്.
റോഡില്‍ കയറിനിന്ന് ഉദ്യോഗസ്ഥന്‍ ലാത്തി വീശിയെന്നും എന്നാല്‍ ലാത്തികൊണ്ട് എറിഞ്ഞെന്ന ആരോപണം തെറ്റെന്നുമാണ് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ടുള്ള പുനലൂര്‍ ഡിവൈ.എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പിക്ക് കൈമാറി. സി.പി.ഒ ചന്ദ്രമോഹന്‍ ബൈക്ക് നിര്‍ത്തുന്നതിനു വേണ്ടി റോഡില്‍ കയറിനിന്ന് ചൂരല്‍ വീശി. പരിശോധനയ്ക്ക് ചൂരല്‍ ഉപയോഗിച്ചത് തെറ്റാ ണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്നലെ കടയ്ക്കല്‍ പൊലിസ് സ്‌റ്റേഷനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പൊലിസുകാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. വാഹന പരിശോധനയ്ക്ക് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥനായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്ന ഡി.ജി.പിയുടെ സര്‍ക്കുലറും സര്‍ക്കാര്‍ ഉത്തരവുകളും നിലനില്‍ക്കെ റൂറല്‍ പൊലിസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത് എ.എസ്.ഐ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഇതു ഗുരുതരമായ നിയമലംഘനമാണ്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് പൊലിസുകാര്‍ക്കെതിരേ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. കൊട്ടാരക്കര റൂറല്‍ പൊലിസ് മേധാവിയുടെ കീഴിലുള്ള ആറോളം കണ്‍ട്രോള്‍ റൂം വാഹനങ്ങളില്‍ ഭൂരിഭാഗം വാഹനങ്ങളിലും വാഹന പരിശോധന നടത്തുന്നത് എ.എസ്.ഐമാരാണ്. ഇവര്‍ക്ക് പിഴ ഈടാക്കാന്‍ അധികാരമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago