ഗാഡ്ഗിലിനെ കല്ലെറിഞ്ഞവര്‍ പ്രളയനാന്തരം അന്വേഷിക്കുന്നു: എസ്.എം വിജയാനന്ദ്
തിരുവനന്തപുരം: പ്ലാന്റേഷന്‍, മദ്യം എന്നീ ലോബിക്കൊപ്പം റിയല്‍ എസ്റ്റേറ്റും സജീവമായപ്പോള്‍ ഭൂമിയോടുള്ള ക്രൂരത വര്‍ധിച്ചുവെന്നും ഗാഡ്ഗിലിനെ കല്ലെറിഞ്ഞവര്‍ പ്രളയനാന്തരം അന്വേഷിച്ചുതുടങ്ങിയതായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഗവെര്‍ണന്‍സ് പ്രളയനാന്തരം കേരള ബഡ്ജറ്റ് കാഴ്ച്ചപ്പാടും നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യഅവതരണത്തില്‍ സംസാരിക്കുകയായിരുന്നു.
ദുരന്ത നിവാരണത്തിനും തയാറെടുപ്പിനും പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കാന്‍ കേരള ബഡ്ജറ്റില്‍ നിര്‍ദേശം ഉണ്ടാകണം.സൂക്ഷ്മതല ആസൂത്രണത്തിലൂടെ മാത്രമേ കഴിയൂ. അതിനായി സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. കാലാവസ്ഥ വ്യതിയാനത്തിനും നിരീക്ഷണത്തിനും പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ബഡ്ജറ്റ് ഊന്നല്‍ നല്‍കണം. ഐ. എസ്.ടി.ജി ഡയരക്ടര്‍ ഡോ. എബ്രഹാം ജോര്‍ജ് മോഡറേറ്ററായിരുന്നു.
ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, മുന്‍ അംഗം സി.പി ജോണ്‍,ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സഷന്‍ പ്രൊഫെസ്സര്‍ ഡോ. ജോസ് സെബാസ്റ്റിയന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സോണിയ ജോര്‍ജ്, ഡോ. അരുണ്‍, അജിത് ലോറന്‍സ്, അജിത് വെണ്ണിയൂര്‍, ഡോ. മാധവന്‍ പിള്ള, എഫ്.എം ലാസര്‍, ഇ.പി.അനില്‍ ഉള്‍പ്പെടെ 20പേര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അനില്‍കുമാര്‍ പി.വൈ പ്രദീപ് പനങ്ങാട് സംസാരിച്ചു.
ചര്‍ച്ചയില്‍ ഉയര്‍ന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു റിപ്പോര്‍ട്ടാക്കി ബഡ്ജറ്റിനോടനുബന്ധിച്ചുള്ള മുന്നൊരുക്ക ചര്‍ച്ചയില്‍ സര്‍ക്കാരിനും ആസൂത്രണ ബോര്‍ഡിനും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."