HOME
DETAILS
MAL
നീറ്റ്: ഫലം വന്നാല്‍ പ്രവേശന മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കും
backup
August 08 2016 | 18:08 PM
ന്യൂഡല്‍ഹി: അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ(നീറ്റ്) ഫലം വന്നാലുടന്‍ സ്വകാര്യമേഖല ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളജുകളിലെ പ്രവേശന മാനദണ്ഡങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എന്‍.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ലോക്സഭയില്‍ പറഞ്ഞു.
സ്വകാര്യ കോളജുകളിലെ എന്‍.ആര്.ഐ ക്വോട്ട പ്രവേശനത്തിനുളള പ്രത്യേക മാനദണ്ഡവും പ്രഖ്യാപിക്കുന്നതാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷാപരിശീലനത്തിന്റെ പേരില്‍ വന്‍തോതില്‍ ഫീസ് ചുമത്തി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നത് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ വന്നാല്‍ അന്വേഷിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും പ്രേമചന്ദ്രന്റെ മറ്റൊരു ഉപചോദ്യത്തിന് മറുപടിയായി മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."