കനാല്‍ പുറമ്പോക്കിലെ മൂന്ന് വീട്ടുകാര്‍ക്ക് ഭൂമിയൊരുങ്ങി
ചാലക്കുടി: നഗരസഭ 20-ാം വാര്‍ഡിലെ കനാല്‍ പുറമ്പോക്കിലെ മൂന്ന് വീട്ടുകാര്‍ക്ക് സ്വന്തമായി ഭൂമിയൊരുങ്ങി. നഗരമധ്യത്തിലാണ് രണ്ടേകാല്‍ സെന്റ് ഭൂമി വീതം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിയുടെ പരിശ്രമത്തെ തുടര്‍ന്ന് ഒരുക്കിയത്.
ഇതിന്റെ തീറാധാര കൈമാറ്റം ലയണ്‍സ് ഹാളില്‍ വച്ച് നടത്തിയ ചടങ്ങില്‍ ബി.ഡി ദേവസി എം.എല്‍.എ.നിര്‍വഹിച്ചു. ലൈഫ് പദ്ധതി പ്രകാരം നഗരസഭയില്‍ നിന്നും ലഭിക്കുന്ന നാല് ലക്ഷം രൂപക്ക് പുറമെ ഉദാരമതികളില്‍ നിന്നും പണം സ്വരൂപിച്ച് മനോഹരമായ വീടൊരുക്കി നല്‍കാനാണ് വാര്‍ഡ് കൗണ്‍സിലറുടെ പദ്ധതി.
ഇതിനായുള്ള പ്രവൃത്തികള്‍ ആരംഭിച്ച് കഴിഞ്ഞു. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, ടോയ്ലറ്റ്, അടുക്കള എന്നിവയുള്‍പ്പെടുത്തി 573ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടുകളാണ് ഒരുക്കുന്നത്. കാലങ്ങളായി കനാല്‍ പുറമ്പോക്കില്‍ കഴിഞ്ഞ് വന്നിരുന്ന പൂവേലി വീട്ടില്‍ ഡേവീസ്, പാലമറ്റത്ത് അന്നം, പാലമറ്റത്ത് റീന എന്നിവര്‍ക്കാണ് ഇപ്പോള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥലം സ്വന്തമായത്. വൈകാതെ മനോഹരമായ വീടും ഇവര്‍ക്ക് സ്വന്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."